Chapter Title : ?രാവണചരിതം 3 [LOVER]
എല്ലാം അവസാനിപ്പിക്കാൻ ഉള്ള ശ്രമം ഞാൻ നടത്തും എന്ന് തോന്നിയപ്പോൾ ഞാൻ തിരികെ കോളേജിലേക് പോവാൻ തീരുമാനിച്ചു.........
"""2 ആഴ്ചകൾക് ശേഷം കണ്ണാടിയിൽ എന്റെ രൂപം കണ്ട് ഞാൻ പോലും വല്ലാതായി......... ചീവി ഒതുക്കാത്ത കാറ്റിൽ പാറിപ്പറന്ന മുടി..... മുഖമൊക്കെ ആകെ കറുത്ത് കരിവാളിച്ചു, കണ്ണൊക്കെ കുഴിഞ്ഞു, കണ്ണിന് ചുറ്റും ഉള്ള തൊലിക്കു കറുപ്പ് കൂടിയത് പോലെ..... ഒന്നും നേരാം വണ്ണം കഴിക്കാതെ ആകെ ക്ഷീണിച്ചു കോലം കെട്ടു..... .....
"" തിരികെ കോളേജിലേക് പോകണം എന്ന എന്റെ വാശിയെ അമ്മയും അച്ഛനും ശക്തമായി എതിർത്തു.... പിന്നെ അവിടെയും എന്റെ ചേച്ചി ഇടപെട്ട് എന്നെ രക്ഷിച്ചു.... ഇനി ഒരു കടുംകൈയ്യും ചെയ്യില്ലെന്ന് അമ്മയുടെയും, ചേച്ചിയുടെയും തലയിൽ തൊട്ട് സത്യം ചെയ്യിപ്പിച്ച ശേഷം അവർ എന്നെ കോളേജിലേക് വിടാൻ തയ്യാറായി................
"" തിരികെ ചെന്ന ഞാൻ കോളേജിൽ ആരോടും പഴയ പോലെ മിണ്ടാതെ ആയി........ ദിയ എന്റെ പിന്നാലെ നടന്ന് കാര്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിളും ഞാൻ അവളെ മനഃപൂർവം അകറ്റി....... അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം രഞ്ജു തിരികെ കൊള്ളേജിലേക്ക് വരുന്നത് ഞാൻ കാണുന്നത്........ കൊറേ നാള് കൂടി അവനെ കണ്ടപ്പോ എന്റെ നെഞ്ച് കിടന്ന് പിടക്കാൻ തുടങ്ങി........ പക്ഷെ എന്നെ കണ്ടമാത്രയിൽ അവന്റെ കണ്ണിൽ പടർന്ന തീ.... ഒരിക്കൽ മരിച്ച എന്നെ വീണ്ടും ജീവനോടെ കത്തിക്കാൻ പോലും ശക്തിയുള്ള ആ തീ ഞാൻ തിരിച്ചറിഞ്ഞു....
"" പിന്നീട് അവൻ എന്നെ കാണുമ്പോൾ മുഖം വെട്ടിച്ചു നടക്കുന്നതും , എല്ലാരും അവനെ പുച്ഛത്തോടെ നോക്കുന്നതും എല്ലാം എന്റെ മരവിച്ച ഹൃദയത്തിൽ അമ്പുകളായി
💬 Comments
View all comments