Chapter Title : ?രാവണചരിതം 3 [LOVER]
തറഞ്ഞിറങ്ങി........
"" പിന്നീട് ഒരിക്കൽ പോലും അവനോട് അടുക്കാനോ , മിണ്ടാനോ ഞാൻ മുതിർന്നില്ല , കാരണം രണ്ട് കഴുകാൻ കണ്ണുകൾ എപ്പോഴും എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു..... അതെ... ആ പിശാച് നയനയുടെ. കണ്ണുകൾ.........
""" ആദ്യo ഉണ്ടായിരുന്ന വെറുപ്പും അവഗണനയും , മൈൻഡ് പോലും ചെയ്യാതെ അവൻ മെല്ലെ കരകയറുന്നത് എന്നിൽ ചെറിയ ആശ്വാസം ഉണ്ടാക്കി............. """
""" കാലം ഏതൊരു മുറിവും ഉണക്കും എന്ന വാചകം വെറും നുണയാണെന്ന് എനിക്ക് പിന്നീടുള്ള നാളുകളിൽ മനസ്സിലായി... ഓരോ ദിവസവും തനിച്ചിരിക്കുമ്പോൾ എന്നെ വേട്ടയാടാൻ എന്റെ കഴിഞ്ഞ നാളുകളിലെ ചിന്തകൾ സ്ഥിരമായി എത്തിയിരുന്നു........
"" ഈ ടൂറിന് പോലും വരാൻ തയ്യാറായത് ഒറ്റക്കിരുന്നു എന്റെ തന്നെ ചിന്തകളുടെ ഇരയാവണ്ട എന്ന് കരുതിയാണ്...... ഒരു ദിവസം പലയാവർത്തി വീട്ടിലേക്ക് വിളിക്കണം എന്ന ഉടമ്പടിയിലാണ് എന്നെ അച്ഛൻ ഈ യാത്രക്ക് വിട്ടത്... ഇന്നലെ വൈകീട്ട് മുതൽ റേഞ്ച് ഇല്ലാത്തത് കൊണ്ട് വീട്ടിലേക്ക് വിളിക്കാൻ കഴിയാതെയിരുന്നത്.... അതുകൊണ്ട് രാത്രി ഭക്ഷണം കഴിക്കാൻ ബസ് നിർത്തിയപ്പോ തന്നെ ആദ്യം ചെയ്തത് വീട്ടിലേക്ക് വിളിക്കുക എന്ന കാര്യമാണ്.... അതിനുള്ള സിഗ്നൽ ഒപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ്... ആ ഗുണ്ടകൾ എന്നെ കാണുന്നത്...
""" ഇന്ന് രാവിലെ ആ ലോറി ഡ്രൈവർ എന്റെ സ്ത്രീത്വത്തെ നടുറോഡിൽ വച്ച് ആസ്വദിക്കാൻ നോക്കിയപ്പോൾ അവൻ ,.... എന്റെ രഞ്ജു എന്നെ രക്ഷിച്ചപ്പോ എന്റെ കണ്ണ് നിറഞ്ഞ് പോയി..... അവന് വേണെങ്കിൽ ആ ചെറ്റകൾ എന്നെ ക്രൂരമായി ഭോഗിക്കുന്നത് കണ്ട് എന്റെ മുഖത്ത് ഒന്ന് ആഞ്ഞു ചവിട്ടിയിട്ട് നടന്ന് നീങ്ങായിരുന്നു..., പക്ഷെ
💬 Comments
View all comments