0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
ആക്കണം.. ഈ കൊടും വനത്തിന് ചുറ്റും അവളെ ഒരു 10-12 പ്രാവശ്യം എങ്കിലും അലഞ്ഞു തിരിഞ്ഞ് നടത്തിക്കണം.. ആദ്യം തന്നെ ഉപദ്രവിക്കുകയോ മറ്റോ ചെയ്താൽ അവൾ പെട്ടെന്ന് തീരും,, അതല്ല എനിക്ക് വേണ്ടത് ഓരോ ദിവസവും അവളെ
കൊല്ലാതെ കൊല്ലണം ,, ""സ്ലോ പോയ്സൺ "" ഒരു ആഴ്ചയെങ്കിലും മനുഷ്യവാസം ഇല്ലാത്ത ഈ കാട്ടിൽ നിന്ന് കഴിഞ്ഞാൽ ഏത് മനുഷ്യകുഞ്ഞിനും സമനില തെറ്റും.. ആദ്യമാദ്യം പുറത്ത് കടക്കാൻ പറ്റുമെന്ന അവളുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി എന്ന് പയ്യെ മനസ്സിലാവുമ്പോഴേക്കും ഒന്നില്ലെങ്കിൽ അവളൊരു ഭ്രാന്തിയായിതീരും , അല്ലെങ്കിൽ വിഷാദ രോഗത്തിന് അടിമപ്പെട്ടിട്ടുണ്ടാവും..... അവസാനം ഈ കാട്ടിൽ കിടന്ന് തന്നെ നരഗിച്ചു മരിക്കും.. . അതെ അതാണ് എനിക്കും വേണ്ടത്........ ഇതൊക്കെ ഓർത്തപ്പോൾ അറിയാതെ തന്നെ എന്റെ ആ വന്യമായ ചിരി തിരികെ ചുണ്ടുകളിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.... "" നീ ഈ കാട്ടിൽ കിടന്ന് പുഴുത്ത്‌ ചത്തോ , ഞാൻ പോണു........ "" എന്നും പറഞ്ഞ് ഞാൻ ദിശയറിയാതെ മുന്നോട്ട് നടന്നു...... " അത് ശെരിക്കും അവളെ പിന്നിൽ വരുത്താൻ ഉള്ള ഒരു നമ്പർ ആയിരുന്നു.. ഞാൻ ഈ കാട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് അവൾക്ക് തോന്നണം., വേറെ വഴിയൊന്നുമില്ലാതെ എന്റെ ഒപ്പം വരുന്ന അവളെ അലഞ്ഞു തിരിഞ്ഞ് നടത്തിക്കണം, ഇതായിരുന്നു എന്റെ ഉദ്ദേശം...... മരങ്ങളുടെ പ്രേത്യേക തരം വള്ളികളും , ആരെയോളം എത്തി നിൽക്കുന്ന കുട്ടിച്ചെടികളും കടന്ന് കുറച്ച് ദൂരം മുന്നോട്ട് പോയതിന് ശേഷം ഞാൻ പിന്നിൽ നിന്നും അവളുടെ കാലൊച്ച കേൾക്കുന്നില്ലേ എന്ന് ചെവിയോർത്തു ..... "

💬 Comments

View all comments