0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
ഉണ്ട്.. " എന്റെ തൊട്ട് പിന്നിൽ തന്നെ അവൾ ഉണ്ട്.. ആ കാലൊച്ച എനിക്ക് അത്ര അടുത്ത് കേൾക്കാം..... "" കോപ്പ് , വിശന്നിട്ടും വയ്യ , ഇന്നലെ രാത്രി വല്ലതും കഴിച്ചതാണ് , ഇപ്പൊ നേരം ഉച്ചയായി... വെള്ളമെങ്കിലും കുടിക്കാന്ന് വച്ചാ ഈ കാട്ടിലൊരു അരുവി പോലും ഇല്ല , കാടാണത്രെ കാട്.... പിന്നെ പിന്നിൽ വരുന്ന ആ താടകയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് ആലോചിക്കുമ്പോഴാ ഒരാശ്വാസം...... എന്നോളം പൊക്കമുള്ള ചെടികളുടെ നീളൻ ഇലകൾ വകഞ്ഞു മാറ്റിയാണ് ഞാൻ നടക്കുന്നത്.. " ഒരു അരമണിക്കൂറോളം നടന്നപ്പോഴേക്കും വായിൽ നിന്ന് തുപ്പൽ പോലും വരാതായി , കാലൊക്കെ കുഴയുന്നു... വയ്യ , ഇനി ഒരടി നടക്കാൻ വയ്യ ... പുല്ലുകളും, ചെടികളും അതികം ഇല്ലാത്ത ഒരു മരത്തിന്റെ കീഴിൽ ഞാൻ ഇരിപ്പുറപ്പിച്ചു... എന്റെ പ്രതീക്ഷകൾ തെറ്റിയില്ല എന്നിൽ നിന്ന് കുറച്ച് മാറി അവളും വന്ന്‌ ഇരുന്നു.. " ഉള്ളിലേക്ക് എടുക്കുന്ന ശ്വാസത്തിന് ഒരു പ്രത്യേക ഫീല് , മാലിനികരിക്കപ്പെടാത്ത അന്തരീക്ഷവും , തിങ്ങി നിൽക്കുന്ന മരങ്ങളിൽ നിന്നുള്ള ശുദ്ധവായുവും ശ്വസിച്ചു ഒരു 2 മിനിറ്റ് അവിടെ ഇരുന്നു... ഉള്ളിൽ ഒരു ടി ഷർട്ട്‌ ഇട്ടിരുന്നത് കൊണ്ട് ഞാൻ ഇട്ടിരുന്ന ഷർട്ട്‌ ഊരി തോളത്തേക് ഇട്ടു... അറിയാതെയാണെങ്കിലും കൈ ഓട്ടോമാറ്റിക് ആയി പാന്റിന്റെ പോക്കറ്റിലേക്ക് പോയി..... "" കോപ്പ്.. " ഫോൺ ബസിൽ പവർബാങ്കിൽ കുത്തിയിടാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിച്ചു.... " ഫോൺ തപ്പി ഇഴഞ്ഞ വിരലുകൾ ചെന്നെത്തിയത് കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റിന്റെ പാക്കറ്റിൽ ആണ്..... സിഗരറ്റെങ്കിൽ സിഗരറ്റ്...

💬 Comments

View all comments