0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
ആ തീ........... തീക്ഷണമായ ആ തീ അത് റോസ് തിരിച്ചറിഞ്ഞു........... "" തന്റെ കൂട്ട്കാരിയെ ഇപ്പൊ വേറൊരുനിന്നും സമാധാനിപ്പിക്കാൻ കഴിയില്ല രഞ്ജിത്തെന്ന അവളുടെ ലഹരിക്ക് ഒഴികെ.... തത്കാലം തന്റെ ആത്മമിത്രത്തെ പഴയത് പോലെ ആക്കാൻ ആ വഴി തന്നെ സ്വീകരിക്കേണ്ടി വരും............... ഇതായിരുന്നു റോസിന്റെ മനസ്സിൽ...., ... '"" രാജി..... നീ ഇങ്ങനെ വിഷമിക്കല്ലേ...... അവന് ഒന്നും പറ്റിയിട്ടുണ്ടാവില്ല ,,, ആരും ഉപദ്രവിച്ചിട്ടൊന്നും ഉണ്ടാവില്ല .... നീയൊന്ന് മറിച് ചിന്തിച്ചു നോക്കിയേ...... അവൻ വേറെ ഏതേലും ഒരു സ്ഥലത്ത് പെട്ട് കിടക്കുകയാണെങ്കിലോ........... "........ ഒരു കള്ളമാണോ താൻ പറയുന്നത് എന്ന് അറിയില്ലെങ്കിലും തത്കാലം തന്റെ മിത്രത്തെ രക്ഷിക്കാൻ ആ വാക്കുകൾക്ക് സാധിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് റോസ് പറഞ്ഞു നിർത്തി........ " എന്തായാലും... ആ വാക്കുകൾ അവളിൽ ചെറുതായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.. ഇപ്പൊ കരച്ചിലിന്റെ ആക്കo കുറച്ച് കുറഞ്ഞിട്ടുണ്ട്..... അത് റോസ് തിരിച്ചറിഞ്ഞു... . "" അതേ രാജി.... നിന്റെ ചെക്കന് ഒന്നും പറ്റിയിട്ടുണ്ടാവില്ല , നീ ഇത്രയും കാലം ഉള്ളറിഞ്ഞു പ്രാർത്ഥിച്ചത് കൊണ്ട് കൃഷ്ണൻ ഒരാപത്തും വരുത്താതെ എല്ലാ അപകടത്തിൽ നിന്നും രക്ഷിച്ചു വച്ചിട്ടുണ്ടാവും അവനെ...... .... വൈകാതെ അവൻ നിന്റെ മുന്നിലേക്ക് എത്തുക തന്നെ ചെയ്യും... "".................... റോസ് പിന്നെയും ഇങ്ങനെ ഓരോന്നും പറഞ്ഞ് രാജിയെ സന്തോഷപ്പെടുത്താൻ ശ്രമിച്ചു ....... "" താൻ പറഞ്ഞ വാക്കുകൾക്ക് രാജിയിൽ ചെലുത്താൻ കഴിഞ്ഞ സ്വാധീനം ചെറുതല്ല എന്ന് റോസിന് പോലും പിന്നീടുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോ മനസ്സിലായി................. അതുവരെ കരഞ്ഞു തളർന്നിരുന്ന അവൾ ഇപ്പൊ കരച്ചിലൊക്കെ നിർത്തി

💬 Comments

View all comments