Chapter Title : ?രാവണചരിതം 4 [LOVER]
വെള്ള നിരത്തിലും ബാക്കിയുള്ളതൊക്കെ ഒരുതരം ചുവപ്പ് കലർന്ന വെള്ള നിരത്തിലും..... അവരെയൊക്കെ വളരെ അടുത്ത് നിന്ന് കാണാൻ വേണ്ടി ആ അരുവിയിൽ മുങ്ങി...... പെട്ടെന്ന് വെള്ളം അനങ്ങിയപ്പോ അവയെല്ലാം ശര വേഗത്തിൽ എങ്ങോ ഓടിയോളിച്ചു..... ശ്വാസം എടുക്കാൻ വേണ്ടി പൊങ്ങിയ ഞാൻ ഇളം കാറ്റിന്റെ തഴുകലുകൾ ശെരിക്കും ആസ്വദിച്ചു.........
"" ആഹഹാ.... മതി മതി കുസൃതിയൊക്കെ.... അമ്മേ.. ആഹഹാ....... """"" ...
പെട്ടെന്ന് അവളുടെ ശബ്ദം കേട്ട ഞാൻ ഒന്ന് ഞെട്ടി.... സത്യത്തിൽ ഞാൻ ആ കാര്യം തന്നെ വിട്ട് പോയിരുന്നു....
"" കുറച്ചപ്പുറത്തു മാറി ഒരു വലിയ പറ കാണുന്നുണ്ട് , അവിടെ നിന്നാണ് ഒച്ച കേട്ടത്.... ഞാൻ വേഗം ഒച്ച കേട്ടിടത്തേക്ക് ചെന്നു.....
" നോക്കുമ്പോൾ വെള്ളത്തിന്റെ നടുക്ക് ഒരു കൊച്ചു പാറ , അതിൽ ഇരുന്ന് കൊണ്ട് വെള്ളത്തിൽ കാലു മുഴുവൻ മുക്കിയിട്ട് മീനുകളോട് സല്ലപിക്കുകയാണ് അവൾ...
"" ഡീ..... """ കൊറേ നേരം എന്നെയിട്ട് ഓടിച്ച അവളെ കണ്ടപ്പോൾ ഞാൻ അലറി......
"" ബ്ലും.... "" എന്റെ ഒച്ച കേട്ട അവൾ ആ പാറപ്പുറത്തുനിന്നും വെള്ളത്തിലേക്ക് വീണു....... പെട്ടെന്നുള്ള വീഴ്ചയിൽ ഒന്ന് മുങ്ങിയ ശേഷം അവൾ വേഗം പൊങ്ങി എഴുന്നേറ്റു.. എന്നിട്ട് പരിഭ്രാന്തിയോടെ ചുറ്റും നോക്കാൻ തുടങ്ങി........
""" പെട്ടെന്ന് എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് പേടി കലർന്ന ഒരു ഭാവം വിരിഞ്ഞെങ്കിലും , അടുത്ത നിമിഷം അവളിൽ ഒരു ആശ്വാസഭാവം ആണുണ്ടായത്...
""" അച്ഛന് പിണ്ഡം വെക്കാൻ ആണോടി രാവിലെ തന്നെ എഴുന്നേറ്റ് ഓടിയത്................... ഞാൻ വീണ്ടും ശബ്ദം ഉയർത്തി......
💬 Comments
View all comments