Chapter Title : ?രാവണചരിതം 4 [LOVER]
കുഴഞ്ഞു വീണു...
"" ഞാൻ അവൾ വലിച്ച് കൊണ്ട് വന്ന ആ വിറക് കെട്ടിൽ നിന്ന് നീളം കൂടിയ ഭലമുള്ള ചില്ലകളിൽ നിന്ന് 8 എണ്ണം എടുത്തു..., എന്നിട്ടത് ആ മണ്ണിൽ കുത്തിയിറക്കി, ഒരു ബോക്സ് കൂട് പോലെ ആക്കി..., കട്ടികുറഞ്ഞ നേരിയ നീളൻ ചുള്ളികൾ എടുത്ത് വരിവരിയായി വച്ചു , അവിടുള്ള ഒരു മരത്തിൽ നിന്ന് നീളം കൂടിയ ഇലകൾ അവയ്ക്ക് മീതെ വച് ഞാൻ കാട്ടുവള്ളികൾ കൊണ്ട് അതിന് കുറുകെ കെട്ടി , എന്നിട്ട് നേരത്തെ മണ്ണിൽ ഇറക്കിയ കമ്പുകളുടെ മേലെ ഒരു കൂര പോലെ വച്ചു... ബാക്കിയുള്ള ചുള്ളികൾ കൊണ്ട് ഞാൻ ആ കൂടിന്റെ 3 സൈഡും അതുപോലെ മറച്ചു , മുൻവശം തുറന്ന നിലയിൽ ഇടേണ്ടി വന്നു.... ശാശ്വതം അല്ലെങ്കിലും തത്കാലം രാത്രിയിലെ തണുപ്പിൽ നിന്നും , മഴയിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ ഇത് സഹായിക്കും....
"" എനിക്കുള്ള ആ കൂട് ഉണ്ടാക്കിയ ശേഷം ഞാൻ അതിൽ ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് വലിച്ച് കൊണ്ടിരുന്നു...,
അപ്പോഴേക്കും തളർന്നു വീണ അവൾ ആ മണ്ണിൽ എഴുന്നേറ്റിരുന്നു...."" ഇതിന്റെ അടുത്തെങ്ങാനും നിന്റെ ശ്വാസം പോലും വീണാ... നായിന്റെ മോളെ, അന്ന് എന്റെ കൈ കൊണ്ട് നീ തീരും...... മനസ്സിലായാ........ """" അവസാന പുകയും ഉള്ളിലേക്ക് വലിച് കേറ്റി ഞാൻ അവളോട് പറഞ്ഞു......
""" തീരെ കനം കുറഞ്ഞ ഒരു മൂളൽ ആയിരുന്നു അതിനും അവളുടെ മറുപടി......... ""
"" രാത്രിയിലേക് കത്തിക്കാൻ കുറച്ച് വിറകുകൾ ബാക്കി ഉള്ളത് കൊണ്ടും,
💬 Comments
View all comments