0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
പിഴച്ച ജന്മം ഒടുക്കാൻ നല്ലൊരു വഴി കണ്ടെത്ത്ട്ടോ................ """........ രാജി അവളെ നോക്കി ഒരു ചിരിയും ചിരിച് തിരികെ നടന്നു................ "" ഏട്ടത്തി.... ഇത്രയും മതിയോ.......... ""......... തിരികെ ചെന്നപ്പോ അർജുൻ ചോദിച്ചു ... "" ഇല്ലടാ , അവളുടെ മുഖത്തു ചെരുപ്പൂരി ആഞ്ഞൊരു അടി കൊടുത്ത് ഇവിടെയിട്ട് ചവിട്ടിക്കൂട്ടണം എന്നുണ്ടായിരുന്നു എനിക്ക്... പക്ഷെ പിന്നെ അവളുടെ ശവത്തിൽ ആ പാട് ഒക്കെ വന്നാ ..... എനിക്ക് ജയിലിൽ പോവാൻ വയ്യ... എനിക്കെന്റെ ചെക്കന്റെ ഒപ്പം ജീവിക്കാൻ ഉള്ളതാ......................"""........... അതിൽ ഉണ്ടായിരുന്നു രാജികയുടെ എല്ലാ ഉദ്ദേശവും........
"" ഇന്നവൾ ശെരിക്ക് ഇതൊക്കെ ഓർത്ത് വീർപ്പുമുട്ടിനടക്കും ...... അവസാനം വേറെ ഒരു വഴിയും കാണാതെ വരുമ്പോ അവള് സ്വയം ഒടുങ്ങാൻ ഒരുങ്ങും..... അപ്പൊ നമ്മള് ഈ വീഡിയോ കോളേജ് ഗ്രൂപ്പുകളിലും എല്ലാം എല്ലാവരിലേക്കും പടർത്തും.......... അവളുടെ ശവത്തിന് പോലും വേണ്ട മര്യാദ കിട്ടരുത്..... ചത്തു കിടക്കുന്ന അവളെപ്പോലും ആരും സഹതാപത്തോടെ നോക്കരുത്........................... ""................. രാജി വെളിച്ചപ്പാടിന്റെ പോലെ നിന്ന് വിറയുകയായിരുന്നു............. .. <><><><><><><><><><><><><><><><><> "" ഈ സമയം കാറിന്റെ സ്റ്റീറിങ് പിടിച് കണ്ണും മിഴിച് ഇരിക്കുകയായിരുന്നു നയന.......... "" അലീന കൂടി തന്നെ ചതിച്ചെന്ന് അറിഞ്ഞപ്പോ അവളുടെ ദേഷ്യം കൂടി വന്നു...... ആ സ്റ്റീറിങ് വീലിൽ അവൾ തല ഇടിച്ചു ഒരു ഭ്രാന്തിയെ പോലെ ............. ഫോണിലൂടെയും മറ്റും അലീനയെ കിട്ടാതെ വന്നപ്പോ രാജി പറഞ്ഞതൊക്കെ കാര്യം സത്യമാണെന്ന് അവൾക്ക് മനസ്സിലായി........... "" തിരികെ വീട്ടിൽ എത്തിയിട്ടും അവൾക്ക് ഒന്നിലും മനസ്സുറപ്പിക്കാൻ കഴിയുന്നില്ല...... പക്ഷെ ഒന്ന് മാത്രം അറിയാം.....

💬 Comments

View all comments