0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.3K
എനിക്ക് ചോറ് വിളമ്പുന്നതിന്റെ ഇടയിൽ രാജി പറഞ്ഞു...................
"" മതി... മതി... അയ്യോ.. ഇത്രേയൊക്കെ കഴിക്കാൻ............... ""................... കുന്ന് പോലെ എന്റെ പ്ളേറ്റിലേക്ക് ചോറ് വിളമ്പിയിട്ട് വീണ്ടും ഇടാൻ ഒരുങ്ങിയ രാജിയെ ഞാൻ തടഞ്ഞു........ "" ദേ.. മോനൂ...... കൊഞ്ചാൻ നിക്കല്ലേ...... ഇത്രേം ദിവസം അലഞ്ഞു നടന്നിട്ട് നേരെ ചൊവ്വേ ഒന്നും കഴിച്ചിട്ട് കൂടി ഉണ്ടാവില്ല , ആ കണ്ണും മുഖവും ഇരിക്കുന്നത് നോക്ക്യേ...... ഇത് നീ കഴിക്കാതെ ഇവിടുന്ന് ഞാൻ എണീക്കാൻ സമ്മതിക്കൂല്ല........................................... ""............................. എത്രയൊക്കെ ഞാൻ തടഞ്ഞിട്ടും എന്റെ പാത്രം നിറച്ചു വിളമ്പി ,,,, രണ്ട് പേർക്ക് കഴിക്കാൻ ഉള്ള ചോറാണ് എനിക്ക് വിളമ്പിയിരിക്കുന്നത്......... """ ചോറിന് മീതെ സാമ്പാറും , മെഴുക്കുപുരട്ടിയും പപ്പടവും രാജി തന്നെ എനിക്ക് വിളമ്പിത്തന്നു...................... "" വല്യ ടേസ്റ്റ് ഒന്നും ഉണ്ടാവാൻ വഴിയില്ല .... ഇതൊന്നും ഉണ്ടാക്കി എക്സ്പീരിയൻസ് ഇല്ല്യാട്ടോ...................... ആകെ ഞാൻ എപ്പോഴും ട്രൈ ചെയ്യുന്ന ഐറ്റം ഉള്ളീo മുളകും പുളിയും ഒക്കെ ചേർത്തുള്ള ഒരു ചമ്മന്തിയാ.. "" .............................. വിളമ്പുന്നതിന്റെ ഇടയിൽ രാജി ഒരു മുൻ‌കൂർജാമ്യം എടുത്തു...................... """ ആ കറികളൊക്കെ ചേർത്ത് ആദ്യത്തെ ഉരുള ചോറ് വായിലേക്ക് വച്ചതും എന്റെ കണ്ണ് നിറഞ്ഞുപോയി........... ആ കറികൾക്കൊക്കെ എവിടെയോ പണ്ട് ചെറുപ്പത്തിൽ തറവാട്ടിൽ ചെല്ലുമ്പോ അച്ഛമ്മ ഉണ്ടാക്കി തന്നിരുന്ന രുചി ഉണ്ടായിരുന്നു......... ..... ആ ഒരു കൈപ്പുണ്യം എന്റെ അമ്മക്ക് പോലും കിട്ടിയിരുന്നില്ല........... അച്ഛമ്മ മരിച്ചതിൽ പിന്നെ ആ രുചി ഇന്നാണ് എന്റെ നാവ് തിരിച്ചറിയുന്നത്............................. '"" എരിവ് കൂടുതലാണോ മോനൂ...... ദാ വെള്ളം കുടിച്ചോ............

💬 Comments

View all comments