0%

Chapter Title : ?രാവണചരിതം 6 [LOVER]

Author : LOVER Read All Parts 2.2K
അവളുടെ ആ നോട്ടത്തിൽ അവൻ പോലും ഭയന്നുപോയി... രക്തവർണ്ണമായ ആ മിഴികൾ ആരിലും ഭയം നിറക്കാൻ കെല്പുള്ളവയായിരിന്നു........ """ ഏട്ടത്തി.... എനിക്കൊന്നും...... മനസ്സിലാവുന്നില്ല...... ""................. ഉത്ഭയം തീർത്ത കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു ...... """ ഒരു അടഞ്ഞ ചില്ല് കൂട്ടിൽ ഒരു എലിക്കുട്ടിയെ ഇട്ടാൽ എങ്ങനെയിരിക്കും..... അതിലേ വായു തീയുമ്പോൾ ഒരിറ്റു ശ്വാസത്തിന് വേണ്ടി അത് നെട്ടോട്ടം ഓടും...... ആ ചില്ല് കൂട്ടിൽ മരണവെപ്രാളത്തിൽ അത് നാല് പാടും ഓടിനടക്കും........... അവസാനം ഒരു വഴിയും കിട്ടാതെ വരുമ്പോ ഒന്നുകിൽ അത് ശ്വാസം കിട്ടാതെ മരിക്കും, അല്ലെങ്കിൽ വെപ്രാളത്തിൽ ആ ചില്ല് തകർക്കാൻ നോക്കുo..., പക്ഷെ ആ ചില്ല് തകരുകയാണെങ്കിൽ അത് തളർന്നു നിക്കുന്ന ആ എലിക്കുട്ടിയുടെ തലയിൽ തറച്ചു കേറും........ എന്തായാലും മരണം സുനിശ്ചിതം.......................... """......... ആ എലിയുടെ സ്ഥിതി തന്നെയായിരിക്കും അവൾക്കും..................... ഇത്തവണ അവളുടെ വാക്കുകളിൽ ഒരു ചെറിയ ചിരിയും മറഞ്ഞിരുന്നു..........
"" അപ്പോഴും ഒന്നും മനസ്സിലാവാതെ നിക്കുകയാണ് അർജുൻ..... "" "" അർജുൻ.. ഒരു കാര്യം ചെയ്യ്... സഞ്ജുവിനെ വിളിക്ക്, എന്നിട്ട് അവനോട് അലീനയെ ഇത് പുറത്ത് പറയും എന്ന് ഭീഷണിപ്പെടുത്തി തത്കാലം 2 ദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറ്റുക .... നയന വിളിച്ചാൽ ഫോൺ എടുക്കരുത് എന്ന് പ്രത്യേകം പറയണം..........., ഇപ്പൊ തന്നെ മാറിക്കോളാൻ പറഞ്ഞോളൂ.......... "".......................... തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു അവളുടെ ഓരോ ആജ്ഞകൾ..... അക്ഷരം തെറ്റാതെ അവളുടെ ഓരോ വാക്കുകളും അനുസരിക്കാൻ അർജുനും തയ്യാറായിരുന്നു.... <<<<<<<<<<< <<<<<<<< <<<<<<<<<< "" ഹലോ... സഞ്ജു...... ഞാൻ അർജുൻ ആണ്..... """......

💬 Comments

View all comments