Chapter Title : ?രാവണചരിതം 8 [LOVER]
നിന്റെ വീട്ടിലേക്ക് പോയപ്പഴാ ഞാൻ കാര്യങ്ങളൊക്കെ അറിയുന്നത് ...., ഒന്നും നോക്കീല അളിയന്റേം ചേച്ചീടേം മുഖത്ത് നോക്കി നാല് വർത്താനം പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി പോയി..., എനിക്കതൊക്കെ കേട്ടിട്ട് സഹിക്കാൻ പറ്റീല്ലെടാ ,. എന്നെയാരും ഒന്നും അറിയിച്ചില്ല , അല്ലേൽ ഞാൻ അന്നേ അടുത്ത ഫ്‌ളൈറ്റും കേറി വന്നേനെ , നിന്നേം കൊണ്ടോവാൻ ................. ഇന്ന് വൈകീട്ട് നിന്റെ കോളേജിലേക് ഇറങ്ങാൻ നേരാണ് വഴീല് വച് മറ്റേ മരപ്പട്ടിയെ കാണുന്നത്... ( മരപ്പട്ടി എന്നത് കൊണ്ട് നന്തു ഉദ്ദേശിച്ചത് അജൂനെയാണ്, മിക്കവാറും നന്തു വരുമ്പോ എപ്പോഴും ഞങ്ങൾ ഒരുമിച്ചായിരിക്കും.. ))... അവനെയൊന്ന് കുടഞ്ഞപ്പോ അറിഞ്ഞതാ ഇപ്പൊ ഈ മിസ്സിന്റെയൊപ്പാ താമസമെന്ന്.., ഒന്നൂടി വിരട്ടിയപ്പോ സ്ഥലോം കിട്ടി ... ഇവിടേക്ക് വരുന്നതിന്റെ മുന്നേ ഞാൻ ഒന്നൂടെ എന്റെ അളിയൻ എന്ന നിന്റെ തന്തയുടെ മുന്നിലേക്ക് പോയി.., അയാളുടെ കൺവെട്ടത്ത് ന്ന് നിന്നെ കൊണ്ടോവാന്ന് പറയാൻ.., അവിടെ വച് കാറില് കേറീതാ ഈ ഈ കുട്ടിത്തേവാങ്ക്... ""........................... നന്തു വിനൂനെ മടിയിലേക്ക് ഇരുത്തി കൊണ്ട് പറഞ്ഞു , അപ്പോഴേക്കും അവരുടെ പിണക്കമൊക്കെ മാറി രണ്ടും ചക്കരേം അടേം പോലെയായി ......
"""" അപ്പഴേ മിസ്സേ.... ഇവനെ ഞാനങ്ങു കൊണ്ട് പോവാ അമേരിക്കയിലേക്ക്.... "".................................... നന്തുവിന്റെ വാക്കുകൾ ഒരു വെള്ളിടി പോലെയാണ് എന്റെയും രാജീടേം കാതുകളിൽ പതിഞ്ഞത് .. ഞാൻ മെല്ലെ രാജിയെ നോക്കിയപ്പോ ഇപ്പൊ കരയും എന്ന സ്ഥിതിയിലാണ് പെണ്ണ് .....
""""" ഞാനിപ്പോ എങ്ങോട്ടും ഇല്ല നന്തു .., പഠിപ്പും ജോലിയൊക്കെയായി നാട്ടിൽ തന്നെ നിന്നോളാ ഞാൻ....
💬 Comments
View all comments