0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

...

"""" എന്ത് പറ്റി മച്ചൂ , എന്തേലും ഡിങ്കോൾഫി ഒപ്പിച്ചാ നീ.... പേടിക്കാണ്ട് പറ മുത്തേ , ഞാൻ ഡീലാക്കാ ........................ ""......

""" എന്റെ പോന്നു മൈരേ അതൊന്നുമല്ല, നിങ്ങടെ കോളേജിലല്ലേ അലീന എന്ന ഒരുത്തി മരിച്ചത്....... '"" ........................ അവന്റെ ടോപ്പിക്ക് മാറീപ്പോ എന്റെ ഉള്ളൊന്ന് കാളി.., ഇനിയെന്ത് കുരിശാണാവോ.......

"""അയിന്...... """

""" അതല്ല അളിയാ.... അവള്ടെ ഒരു കാമുകൻ ചെക്കൻ ഉണ്ടായിരുന്നില്ലേ സഞ്ജു... നീയറിയോ അവനെ...... "" .................. സഞ്ജൂന്റെ പേരും കൂടെ കേട്ടപ്പോൾ ശെരിക്കും എന്റെ റിലെ പോയി ....

""" നീ ആളെ ടെൻഷൻ ആക്കാണ്ട് കാര്യം പറ ക്രിസ്റ്റി........ ... """......

"" ആ അവനിപ്പോ ആകെ സീനാണ്...., എന്റെ വീടിന്റടുത്താണ് അവന്റെ വീട്.., സാധാരണ കണ്ടാ ഓടി വന്ന് വാ തോരാതെ മിണ്ടണ ചെക്കനിപ്പോ ഫുള്ള് ഡാർക്കടിച്ച് നടക്കേണ് , ആരോടും മിണ്ടാട്ടോന്നൂല്ല... .... നിങ്ങടെ കോളേജിലല്ലേ അവൻ ,, എന്താണ് ശെരിക്കും സീൻ... ആർക്കും ഡീറ്റെയിൽ ആയിട്ടൊന്നും അറിഞ്ഞൂടാ അതാ നിന്റടുത്തു ചോദിക്കാന്ന് വച്ചേ.......................""""......................................... അവൻ പറഞ്ഞ് നിർത്തിയപ്പോ ആദ്യം എന്റെ മനസ്സിലേക്ക് എത്തിയത് അന്ന് ആ ഫോണും പിടിച്ച് അവൻ എന്നോട് സത്യം പറയാൻ വന്ന സീനാണ്..... അറിഞ്ഞോണ്ടല്ലെങ്കിലും അവന്റെയീ അവസ്ഥക്ക് ഞാനൂടി കാരണക്കാരൻ ആണെന്നോർത്തപ്പോ നെഞ്ചത്ത് കല്ലെടുത്തു വച്ച ഒരു ഫീല്............

"""" അതൊന്നൂല്ല അളിയാ , ഒരു ആക്സിഡന്റ് കേസ് ..... ബാക്കി പിന്നെ പറയാ.................... """............................ ക്രിസ്റ്റീയോട് പോലും ഒന്നും പറയാതെ ഞാൻ അന്നത്തെ കളീം നിർത്തി

💬 Comments

View all comments