0%

Chapter Title : ?രാവണചരിതം 9 [LOVER]

Author : LOVER Read All Parts 1.9K

ചെല്ലുമ്പോ, റോഡ് സൈഡിൽ തന്നെ നിക്കുന്നുണ്ടായിരുന്നു കക്ഷി.... "

"" എന്താ ... എന്താടാ സീൻ......... """.................... അവന്റെ നിപ്പും ഭാവവും കണ്ടിട്ട് എനിക്കും ആധിയായി ....

.
""" പറയാ ടാ.... നീ ഇപ്പൊ വണ്ടി എടുക്ക് ............. ""...................... ദൃതിയിൽ അവൻ വണ്ടീടെ പിന്നിലേക്ക് കേറി ഇരുന്നു .... വളവും തിരിവുമൊക്കെ പിന്നീന്ന് പറഞ്ഞു തന്നവൻ എന്നെ ഏതൊക്കെയോ വഴീല് കൂടെ കൊണ്ടോയി ...... ഇടക്ക് ആരോടോ ഫോൺ ചെയ്ത് "എത്തിയോ" ന്നൊക്കെ ചോദിക്കുന്നുമുണ്ട്........

""" ആ അളിയാ .., ഇവിടെ നിർത്തിക്കെ........... """ ഏതോ ഒരു വീടിന്റെ മുന്നിൽ എത്തിയപ്പോ അവൻ എന്നോട് വണ്ടി നിർത്താൻ പറഞ്ഞു .... ഞാൻ വണ്ടി നിർത്തിയതും തിരക്കിൽ ഇറങ്ങി നടക്കാൻ ഒരുങ്ങിയ അവനെ ഞാൻ ഷർട്ടിൽ പിടിച്ച് നിർത്തി ......

""" ഡാ കോപ്പേ... ഒരുമാതിരി മറ്റേടത്തെ പരുപാടി കാണിക്കല്ലേ.... എന്താ സീൻ..... ഇതാര്ടെ വീടാ... .... ഇനി നീ പറഞ്ഞിട്ട് പോയാ മതി................. """

"""" അളിയാ ... ഇത് നമ്മടെ സഞ്ജൂന്റെ വീടാ...... "" ...................... അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി ... അവൻ വീണ്ടും തുടർന്നു.....

//" ഇന്നലെ കോളേജ് കഴിഞ്ഞ് ഞാൻ കളിക്കാൻ ഗ്രൗണ്ടിൽ എത്തിയപ്പോ .........

"""" ടാ അജൂ.... നീയിങ്ങോട്ട് വന്നേ..... """........................... കൂട്ടത്തിലെ ഒരുത്തനായ ക്രിസ്റ്റി എന്നെ മാറ്റി നിർത്തി ....

""" ദേ കോപ്പേ... കളിക്കാൻ ഇല്ലാന്ന് പറഞ്ഞാ തലയടിച്ചു പൊളിക്കും ഞാൻ.. പറഞ്ഞേക്കാ......."""

""" അതല്ലടാ ... വേറെ സീനാണ്................ """

💬 Comments

View all comments