Chapter Title : ?രാവണചരിതം 9 [LOVER]
എന്റെ കൈകൾ ആ തലയിണക്ക് മുകളിൽ അമരാൻ കൊതിച്ച ഭാഗം ഒഴികെ ബാക്കിയെല്ലാം അവളോട് പറഞ്ഞു ................. """
"""" ന്റെ കൃഷ്ണനാ മോനൂനേം അജൂനേം അവിടെ കറക്ട് സമയത്തിന് എത്തിച്ചെ....,,, കാര്യം അവള് ചാവേണ്ടവള് തന്നെ ആയിരുന്നെങ്കിലും അപ്പൊ എന്തേലും പറ്റിയാരുന്നേൽ ആ സഞ്ജൂന്റെ ജീവിതം കൂടെ തൊലഞ്ഞേനെ.......... ഹാ, അതൊക്കെ പോട്ടെ ന്റെ ചക്കര വാ ഞാൻ കഴിക്കാൻ എന്തേലും എടുക്കാ.............. """........................ ആദ്യം കാര്യമൊക്കെ കേട്ടപ്പോൾ അവളൊന്ന് ഞെട്ടിയെങ്കിലും , എല്ലാത്തിന്റേം ക്രെഡിറ്റ് മൊത്തം ശ്രീ കൃഷ്ണ ഭഗവാനും കൊടുത്ത് അവൾ എന്നേം വലിച്ചോണ്ട് അകത്തേക്ക് പോയി .......
"""" പിന്നീടുള്ള നിമിഷങ്ങളൊക്കെ ഞാനൊരു യന്ത്രം കണക്കാണ് കഴിച്ചുകൂട്ടിയത് , അവൾ ഭക്ഷണം വിളമ്പി തരുമ്പോഴും , ഉണ്ടാക്കിയ കറികളുടെ സ്വാദന്വേശിക്കുമ്പോഴും എല്ലാം ഞാൻ പാട് പെട്ടൊരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്തിരുന്നു..... ..................... എന്നിൽ നിന്ന് എന്തൊക്കെയോ നഷ്ടപ്പെട്ടിരുന്നു ... , എന്നെ ഇത്രനാളും ഞാനാക്കിയ എന്തോ ഒന്നിന്റെ അഭാവം ഞാൻ തിരിച്ചറിഞ്ഞു, ... പക്ഷെ , എത്ര ശ്രമിച്ചിട്ടും എന്താണ് എന്നിൽ നിന്ന് കൈമോശം വന്നത് എന്ന് മാത്രം മനസ്സിലാക്കാൻ എനിക്ക് സാധിച്ചില്ല ... .. ""......
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
""" ഹ , അതൊക്കെ കള മോനൂ.... സംഭവിച്ചതൊക്കെ നല്ലതിന്.... ദേ ചെക്കാ , ഇനീം അതൊക്കെ ഓർത്തോണ്ട് ഇങ്ങനെ ഇരുന്നാ എനിക്ക് നല്ല ദേഷ്യം വരൂട്ടാ..... ""........................ ബെഡിൽ വെറുതേ ചാരിയിരുന്ന് കാര്യമായ ചിന്തയിലായിരുന്നു ഞാൻ , അപ്പോഴാണ് അങ്ങോട്ടേക്ക് പെണ്ണിന്റെ വരവ്... ഞാൻ അതും ആലോചിച്ചിരിക്കുകയാണെന്ന് മനസ്സിലായതോടെ
💬 Comments
View all comments