Chapter Title : ?രാവണചരിതം 3 [LOVER]
താളം എന്നോണം ഇടക്കിടക്ക് ചീവീട് പോലെയുള്ള ഏതോ ഒരു ജീവിയുടെ മൂളക്കം കേൾക്കാം... പേര് പോലും അറിയാത്ത വര്ഷങ്ങളോളം പഴക്കമുള്ള പടുകൂറ്റൻ മരങ്ങൾ.. പടർന്നു പന്തലിച്ച അവയുടെ ചില്ലകൾ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തെ പോലും ഉള്ളിലേക്ക് കടത്തിവിടാതെ കാവൽ ഭടന്മാരായി നിക്കുന്നു.. സൂര്യൻ കത്തിജ്വലിക്കുമ്പോഴും അവിടെ ഇരുട്ടാണ് ഭരിച്ചിരുന്നത്. . ഇടക്ക് ഏൽക്കുന്ന കാറ്റിന്റെ തലോടലിൽ നൃത്തം വയ്ക്കുന്ന ഇലകളുടെയും , അവയ്ക്കു കൂട്ടായി കനം കുറഞ്ഞ ചില്ലകളുടെ ആട്ടവും ഒരു തരം രാഗം പോലെ തോന്നി.. എങ്ങുതിരിഞ്ഞാലും ഇരുൾ മൂടപ്പെട്ട വനം മാത്രം.. ഇനി ഇവിടുന്ന് പുറം ലോകത്തേക്ക് ഒരു മടക്കം ഇല്ലെന്ന് വ്യക്തം......
.............. "" അതുവരെയുണ്ടായിരുന്ന വന്യമായ നിശബ്ദതയെ കീറിമുറിച്ച് ആ കാലടിശബ്ദം അങ്ങോട്ടേക്കെത്തി... അതെ എന്റെ ഇരയുടെ കാലൊച്ച തന്നെയാണത്....... എന്റെ പിന്നാലെ ഓടിതുടങ്ങിയ ഇപ്പോഴാണ് അവിടെ എത്തുന്നത്.. വന്ന് നിന്നപാടെ കിതപ്പടക്കാൻ പാടുപെട്ട് ആ കാട്ടിലെ മുഴുവൻ വായുവും ആർത്തിപിടിച്ചു ശ്വസിക്കുകയാണവൾ ... അവളുടെ ആ വെപ്രാളം എന്റെ ഉള്ളിൽ സന്തോഷം നിറക്കുകയാണ് ചെയ്തത്...
""" ഇതേതാ സ്ഥലം... , ഇവിടുന്ന് നമ്മൾ എങ്ങനെ പുറത്ത് കടക്കും........ "" ശ്വാസഗതിയൊക്കെ ഒന്ന് നോർമൽ ആയപ്പോ അവൾ എന്നോട് ചോദിച്ചു........
"" ഇതെന്റെ തന്തേടെ തറവാടൊന്നും അല്ല പുറത്തേക്കുള്ള വഴിയൊക്കെ അറിഞ്ഞിരിക്കാൻ .......... "" അവളുടെ കണ്ണിൽ തന്നെ നോക്കി ഞാൻ പറഞ്ഞു....
" എന്റെ സംസാരരീതിയിൽ അവളുടെ മുഖത്ത് ഭയത്തിന്റെ നിഴലുകൾ ഇഴയുന്നത് ഞാൻ കണ്ടു.....
"" പറയടി നായിന്റെ മോളെ, എന്തിനാ നീ എന്റെ ബാഗിൽ ആ കോപ്പൊക്കെ കൊണ്ടൊന്നിട്ട് ഇല്ലക്കഥയൊക്കെ പറഞ്ഞത് ...... """ അറുക്കാൻ കൊണ്ടുവന്നതാണെങ്കിലും അവളുടെ വായിൽ നിന്ന് തന്നെ അതിന്റെ കാരണം എനിക്ക് അറിയണം എന്ന് തോന്നി......
"" പറയാൻ സൗകര്യമില്ല , ഇയാള് എന്താന്ന് വച്ചാ ചെയ്യ്.......... " എടുത്തടിച്ച പോലെയായിരുന്നു അവളുടെ മറുപടി.....
അതെന്നെ വല്ലാതെ ചൊടിപ്പിച്ചു....
"" പ്ഫ , പോലയാടി മോളെ, എല്ലാ തന്തയില്ലായ്മയും ഒപ്പിച് വച്ചിട്ട് കിടന്ന് ഡയലോഗ് അടിക്കുന്നോ .. ഒന്നുകിൽ ഈ കാട്ടിൽ ഏതെങ്കിലും ഒറ്റയാനയുടെ കൊമ്പിന്റെ മൂർച്ച ഉറപ്പിക്കുകയോ , ഏതെങ്കിലും മൃഗത്തിന്റെ ഒരുനേരത്തെ ഭക്ഷണം ആവുകയോ ചെയ്യുമ്പോഴും നിന്റെ ഈ വീറും അഹങ്കാരവും ഒക്കെ കാണണം ട്ടാ..... അല്ലാ... ഇനി അറ്റമില്ലാതെ കിടക്കുന്ന ഈ കാട്ടീന്ന് ദിവസങ്ങളെടുത്തു രക്ഷപ്പെട്ടാലും , ഇത്രയും ദിവസം ഒരുത്തന്റെയൊപ്പം കാട്ടിൽ
💬 Comments
View all comments