0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1403
എന്റെ കണ്ണുകളിൽ സഹതാപമോ, അലിവോ കണ്ടാൽ എനിക്ക് തന്ന എല്ലാ വാക്കും ലംഘിച് എന്റെ ചേച്ചിക്കെതിരായി അവൾ കളി തുടങ്ങും എന്ന് ഓർമ്മപ്പെടുത്തിയിരുന്നത് കൊണ്ട് ഞാൻ എന്റെ കണ്ണുകളിൽ നിന്ന് ആ ഭാവങ്ങളൊക്കെ മാറ്റി എന്റെ ചേച്ചിയുടെ നന്മക്ക് വേണ്ടി എന്റെ വേഷം ആടിത്തിമിർക്കാൻ തീരുമാനിച്ചു..... """“” ആ കുട്ടി, പറയ്യ് , എന്താ അവിടെ നടന്നെ………. .... എന്ന സാറിന്റെ ചോദ്യതിന്...... “” സാർ , ഞാൻ രാവിലെ കാന്റീനിൽ പോയിട്ട് വരുമ്പോൾ ഇവനവിടെ നിക്കുന്നുണ്ടായിരുന്നു…. അങ്ങോട്ട്‌ നടന്ന് വന്ന ആ ചേട്ടനെ ഇവൻ വട്ടം കേറി പിടിച്ചു…. പിന്നെ………… ബാക്കി പറയാൻ എന്റെ സംസ്‍കാരം സമ്മതിക്കുന്നില്ല സാർ…… ഇവന്റെ ആശക്ക് വഴങ്ങാത്തത് കൊണ്ടാണ് അവിടെ തല്ല് നടന്നെ………………… ” ...................
ഞാൻ അവളെനിക്ക് പഠിപ്പിച്ചു തന്ന കള്ളങ്ങൾ അതേപോലെ പറഞ്ഞു തകർത്തഭിനയിച്ചു............""".... ആർക്കും മുഖം കൊടുക്കാതെ പറഞ്ഞു തീർന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി...... "" കൊള്ളാടി മോളെ.... നീയിത്ര പൊളി നടി യാണെന്ന് ഇപ്പഴാ മനസ്സിലായെ.... എന്തായാലുo കലക്കി... ഇനി ആ ചെറ്റ ഈ കോളേജിൽ തന്നെ ഉണ്ടാവില്ല .... "" പുറത്തേക്കിറങ്ങിയ എന്നെ വളഞ്ഞു പിടിച്ച് നയന പറഞ്ഞു....... """ പ്ലീസ്..... ഇനി എന്കിലുo എന്നെയും എന്റെ ചേച്ചിയെയും വെറുതെ വിടണം.... കാലിൽ വീഴാം ഞാൻ , ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കല്ലേ................ കൈ തൊഴുതു പിടിച്ചു ഞാൻ അവളോട് കേണപേക്ഷിച്ചു......... "" ഇല്ലടി മോളെ....., എന്റെ പ്ലാൻ ഒക്കെ ഭംഗിയായി പൂർത്തിയായി.. ഇപ്പൊ നീയും നിന്റെ ചേച്ചിയും സേഫ് സോണിൽ ആണ് .. ഇനി നീ ഇതാരോടെങ്കിലും പറഞ്ഞാ എനിക്ക് പറഞ്ഞവാക്ക് തെറ്റിക്കേണ്ടി വരും....... """ "" ഇല്ല , ... ഞാൻ ആരോടും പറയില്ല , എന്റെ ചേച്ചിയെ ഉപദ്രവിക്കരുത് ... അതൊരു പാവാണ്.............. """ ഞാൻ അവളോട് കരഞ്ഞു പറഞ്ഞു....... """ അവൾ ഒന്നും പറയാതെ തിരികെ നടന്നു............. """ പിന്നീട് ക്ലാസ്സിൽ ഇരിക്കുമ്പോഴും, വീട്ടിലേക്ക് പോവുമ്പോഴും എല്ലാം നിസ്സഹാനായി , അപമാനിതനായി എല്ലാരുടെ മുന്നിൽ നിക്കുന്ന അവന്റെ മുഖം എന്നെ

💬 Comments

View all comments