0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1434
പറയാതെ കണ്ണും മിഴിച് അവിടെ കിടന്നു..........
"" ആ ഒരാഴ്ച ആശുപത്രിയിലും, പിന്നീട് വീട്ടിൽ ചെല്ലുന്നത് വരെയും ഞാൻ ആരോടും ഒന്നും മിണ്ടിയില്ല .... അമ്മയും , അച്ഛനും, ചേച്ചിയും മാറി മാറി എന്റെ അടുത്ത് വന്നിട്ട് കരയുന്നതും, ആശ്വാസ വാക്കുകൾ പറയുന്നതും എല്ലാം കണ്ണീർ പോലും വറ്റി, ഒരുതരം നിർവികാരതയോടെ നോക്കിക്കൊണ്ടിരുന്നു ..... ... """ സദാ സമയവും ഒരേ ചിന്തകൾ മാത്രമായി മനോനില തന്നെ തെറ്റിയ ഒരു വ്യക്തിയെപോലെ ഞാൻ ഇരുന്നു..... ആദ്യമാദ്യം കൂട്ടിന് വന്നിരുന്ന നിലക്കാത്ത കണ്ണീർ പോലും ഇപ്പൊ ഉറവ വറ്റിയിട്ടാവും എന്നെ തനിച്ചാക്കി............ "" എനിക്കെന്ത് സംഭവിച്ചു എന്ന് പുറം ലോകം അറിയാതിരിക്കാൻ എന്റെ വീട്ടുകാർ പരമാവധി ശ്രമിച്ചു, എന്റെ അടുത്ത കൂട്ടുകരിയായ ദിയയോട് പോലും ഞാനോ അവരോ ഒന്നും പറഞ്ഞില്ല........... "" എല്ലാരുടെയും വിചാരം ഞാൻ പ്രേമ നൈരാഷ്യം കാരണമാണ് ജീവൻ ഒടുക്കാൻ മുത്തിർന്നത് എന്നാണ്...... എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവും ആരും ഇപ്പൊ അതേപറ്റി എന്നോട് ചോദിക്കാറില്ല ..... പക്ഷെ അമ്മ എന്റെ അടുത്ത് നിന്നും മാറാതെ മുഴുവൻ നേരവും എന്റെ ഒപ്പം തന്നെ ഇരിക്കാൻ തുടങ്ങി................. """ ഒരിക്കൽ ചേച്ചി എന്നെ കാണാൻ വന്നു ... അന്നവൾ അടിടാസിന്റെ ഒരു വലിയ സ്ട്രാപ്പിന്റെ ഒരു വാച് കെട്ടിത്തന്നു...... എന്റെ മുറിവ് പോലും ആരും കാണാതെ ഇരിക്കാൻ......... "" "" 2 ആഴ്ച മുറിയിൽ നിന്ന് പോലും പുറത്തിറങ്ങാൻ വിസമ്മതിച്ചു ഞാൻ എന്റെ മുറിയിൽ തന്നെ കഴിച്ച് കൂട്ടി................. """ "" ഇപ്പൊ എല്ലാ ദിവസവും തുടർച്ചയായി രഞ്ജുവിന്റെ ചിന്തകൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു...... വയ്യ..... ഇനിയും ഇവിടെ ഒറ്റയ്ക്ക് ഇരുന്നാൽ വീണ്ടും എല്ലാം അവസാനിപ്പിക്കാൻ ഉള്ള ശ്രമം ഞാൻ നടത്തും എന്ന് തോന്നിയപ്പോൾ ഞാൻ തിരികെ കോളേജിലേക് പോവാൻ തീരുമാനിച്ചു......... """2 ആഴ്ചകൾക് ശേഷം കണ്ണാടിയിൽ എന്റെ രൂപം കണ്ട് ഞാൻ പോലും വല്ലാതായി......... ചീവി ഒതുക്കാത്ത കാറ്റിൽ പാറിപ്പറന്ന മുടി..... മുഖമൊക്കെ ആകെ കറുത്ത് കരിവാളിച്ചു, കണ്ണൊക്കെ കുഴിഞ്ഞു, കണ്ണിന് ചുറ്റും ഉള്ള തൊലിക്കു കറുപ്പ് കൂടിയത്

💬 Comments

View all comments