Chapter Title : ?രാവണചരിതം 3 [LOVER]
ഒരു മരത്തിന്റെ കീഴിൽ ഞാൻ ഇരിപ്പുറപ്പിച്ചു... എന്റെ പ്രതീക്ഷകൾ തെറ്റിയില്ല എന്നിൽ നിന്ന് കുറച്ച് മാറി അവളും വന്ന് ഇരുന്നു..
" ഉള്ളിലേക്ക് എടുക്കുന്ന ശ്വാസത്തിന് ഒരു പ്രത്യേക ഫീല് , മാലിനികരിക്കപ്പെടാത്ത അന്തരീക്ഷവും , തിങ്ങി നിൽക്കുന്ന മരങ്ങളിൽ നിന്നുള്ള ശുദ്ധവായുവും ശ്വസിച്ചു ഒരു 2 മിനിറ്റ് അവിടെ ഇരുന്നു... ഉള്ളിൽ ഒരു ടി ഷർട്ട് ഇട്ടിരുന്നത് കൊണ്ട് ഞാൻ ഇട്ടിരുന്ന ഷർട്ട് ഊരി തോളത്തേക് ഇട്ടു... അറിയാതെയാണെങ്കിലും കൈ ഓട്ടോമാറ്റിക് ആയി പാന്റിന്റെ പോക്കറ്റിലേക്ക് പോയി..... "" കോപ്പ്.. " ഫോൺ ബസിൽ പവർബാങ്കിൽ കുത്തിയിടാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിച്ചു.... " ഫോൺ തപ്പി ഇഴഞ്ഞ വിരലുകൾ ചെന്നെത്തിയത് കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റിന്റെ പാക്കറ്റിൽ ആണ്..... സിഗരറ്റെങ്കിൽ സിഗരറ്റ്... ഞാൻ ആ പാക്കറ്റ് പുറത്തേക്ക് എടുത്തു.. രാത്രി ഒളിച് വലിക്കാൻ പോയപ്പോൾ ലൈറ്ററും എടുത്തത് കൊണ്ട് സിഗരറ്റ് കത്തിക്കാൻ പറ്റി.... ഒരെണ്ണം കത്തിച്ചു ഞാൻ ബാക്കിയുള്ള 8 എണ്ണം തിരികെ പോക്കട്ടിലേക്ക് തിരുകി.. ഉള്ളിലേക്ക് ആഞ്ഞു വലിച്ച പുക മുഴുവനും ഞാൻ അവളുടെ മുഖത്തേക്ക് തന്നെ ഊതിവിട്ടുകൊണ്ടിരുന്നു.... തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു.....
"" നിന്റെ കയ്യിൽ ഒരു ഫോൺ ഉണ്ടായിരുന്നല്ലോടി , അതെവിടെ....... " ദയയുടെ ഒരംശം പോലും ഇല്ലാത്ത വാക്കുകളിൽ ഞാൻ അവളോട് ചോദിച്ചു.......
"" അത് ... അത് ഓടുന്നതിന്റെ ഇടയിൽ എവിടെയോ വീണ് പോയി............... "" വിറങ്ങലിച്ച ഒച്ചയിൽ ആയിരുന്നു അവളുടെ മറുപടി......
" ഒന്നമർത്തി മൂളി , ഞാൻ ആ സിഗരറ്റ് പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു........ "
" അവസാന പുകയും ഉള്ളിലേക്ക് വലിച്ച് കേറ്റിയിട്ട് ഞാൻ ഞാൻ സിഗരറ്റ് കുറ്റി ആ മരത്തിൽ ഉരച്ച് കെടുത്തി... അതിൽ തീ കേട്ടെന്ന് ഉറപ്പ് വരുത്തി വലിച്ചെറിയാൻ ഒരുങ്ങുമ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്......." ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര വലിപ്പവും പാഴക്കവുമുള്ള ഒരു കാട്ട് മാവ്.... ഭാഗ്യമുണ്ടെങ്കി ഒരു മാങ്ങായെങ്കിലും ഉണ്ടാവും അതിൽ , കാട്ട് മാങ്ങ എന്ന് കേട്ടപ്പോ അത് വരെ വട്ടിയിരുന്ന എന്റെ വായിലേക്ക് സുനാമി പോലെ വെള്ളം എത്തി.... പിന്നിലുള്ള അവളെ തിരിഞ്ഞ് പോലും നോക്കാതെ ഞാൻ ആ മാവിന്റെ അടുത്തേക്ക് നടന്നു.......
"" ഭാഗ്യം .., മുകളിലേക്ക് നോക്കുമ്പോൾ അതികം പഴുത്തട്ടില്ലെങ്കിലും മാങ്ങകൾ തൂങ്ങി കിടപ്പുണ്ട്... , പക്ഷെ
💬 Comments
View all comments