0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1372
എല്ലാം നല്ല ഉയരത്തിൽ ആണെന്ന് മാത്രം..... ഒട്ടും സമയം കളയാതെ ആർത്തി പിടിച്ച ഞാൻ നിലത്തു വല്ലതും വീണ് കിടക്കുന്നുണ്ടോ എന്ന് ചുറ്റും നടന്ന് നോക്കി ..... പക്ഷെ ഒരു മാങ്ങ പോലും നിലത്ത് വീണ് കിടപ്പില്ല...... , അപ്പോഴേക്കും അവൾ അങ്ങോട്ടേക്ക് നടന്നെത്തി.... " ഇനി മുകളിൽ ഉള്ള മാങ്ങ കഴിക്കണമെങ്കിൽ ആ മാവിൽ വലിഞ്ഞു കേറേണ്ടി വരും...., എത്ര നോക്കിയിട്ടും ഒരു കല്ലുപോലും എനിക്കവിടെ കണ്ടെത്താൻ ആയില്ല.... അവസാനം , വരുന്നിടത്തു വച്ച് കാണാം എന്നും കരുതി , ജീൻസിന്റെ കാലുകൾ മടക്കി വച്ച് ഞാൻ ആ കാട്ട് മാവിൽ കേറാൻ തീരുമാനിച്ചു.... കുട്ടിക്കാലം മുതലേ മാവിൽ വലിഞ്ഞു കേറി നല്ല ശീലം ഉണ്ടായിരുന്നിട്ടും ഈ മാവിൽ കേറാൻ ഞാൻ കുറച്ച് പാട് പെട്ടു... എനിക്ക് മുകളിൽ ഉള്ള രണ്ട് ചില്ലകളിൽ പിടിച്ച് കേറി ഞാൻ മാങ്ങ ഉള്ള കൊമ്പിൽ എത്തി.... കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും ഞാൻ ആ കൊമ്പിൽ ഉണ്ടായിരുന്ന 3 മാങ്ങകൾ ഒക്കെ കയ്യിലാക്കി... വിശപ്പ്‌ കഠിനമായത് കൊണ്ട് ഞാൻ വീണ്ടും മുകളിലേക്ക് പിടിച്ച് കേറാൻ നിന്നില്ല , കിട്ടിയ മാങ്ങകളും ആയി ഞാൻ താഴെ എത്തി.... "" എന്റെ കയ്യിലുള്ള മാങ്ങയിലേക്കും , എന്റെ മുഖത്തെക്കും മാറി മാറി നോക്കിക്കൊണ്ടിരുന്ന അവളെ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല...... അവളെ വകവെക്കാതെ ഞാൻ ആ മാവിന്റെ ചുവട്ടിൽ ഇരുന്നു.. അതിന്റെ ചെനയും ഞെട്ടും മാവിൽ തന്നെ ഉരച്ച് കളഞ്ഞ് ഞാൻ അവളെ നോക്കിക്കൊണ്ട് അതിൽ കടിച്ചു.... പുറമെ നിന്ന് കാണുമ്പോൾ കുറച്ച് പഴുത്തതാണെന്നു തോന്നുമെങ്കിലും ഒരു കടിയിൽ തന്നെ അതൊക്കെ വെറും തെറ്റിദ്ധാരണ ആണെന്ന് എനിക്ക് മനസ്സിലായി.. അതിന്റെ പുളിപ്പിൽ പാലുപോലും മരവിച്ചു പോയി.... അതൊന്നും കാര്യമാക്കാതെ ഞാൻ വീണ്ടും ഒരു കടി കൂടി കടിച്ചു... "" എന്നെ തന്നെ കൊതിയോടെ നോക്കി നിക്കുന്ന അവളെ കണ്ട് എനിക്ക് അൽപ്പം പോലും അലിവ് തോന്നിയില്ല .. എന്നെ സംബന്ധിച്ചിടത്തോളം അവൾ മനുഷ്യ ജന്മം അല്ലല്ലോ , യക്ഷിയല്ലേ..... "" പച്ച മാങ്ങാ... പച്ച മാങ്ങാ...... കാട്ട് മാവിലെ മാങ്ങാ.... "" ഞാൻ ലിറിക്‌സിൽ കുറച്ച് മാറ്റം ഒക്കെ വരുത്തി നമ്മുടെ രാജു ഏട്ടനെ അനുകരിച്ചു ആ വരി വീണ്ടും വീണ്ടും പാടി അവളെ കൊതിപ്പിച്ചു കഴിച്ചു... അവളെ മാനസികമായി തകർക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം....... ""

💬 Comments

View all comments