0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1373
ആാാഹാ... ഇതാണ് മാങ്ങ... നാട്ടിലെ മാങ്കയൊക്കെ ഇതിന്റെ ഏഴരികത്ത് വരില്ല... എന്താ ടേസ്റ്റ്...........ആഹാ....... """ ഞാൻ വീണ്ടും വീണ്ടും ആ മാങ്ങയെ വർണ്ണിച്ചു കൊണ്ടിരുന്നു....... "" എന്റെ മുന്നിൽ കരഞ്ഞു കാണിച്ചാലും മാങ്ങാണ്ടി പോലും കിട്ടില്ലെന്ന്‌ തോന്നിയിട്ടാവും അവൾ അവിടെ നിന്നും എങ്ങോട്ടോ നടന്നു.... കഴിക്കാൻ വേറെ വല്ലതും കിട്ടുവോന്നു നോക്കാൻ പോയതായിരിക്കും......... """ " ഞാൻ ഒന്നും ആലോചിച്ചു നിക്കാതെ നാട്ടിലെ മാങ്ങയുടെ രണ്ടിരട്ടി വലിപ്പമുള്ള ആ പുളിയൻ മാങ്ങ ആർത്തിയോടെ കഴിച്ചുകൊണ്ടിരുന്നു...... "" " ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ അങ്ങോട്ടേക്ക് നടന്ന് വന്നു... എന്തോ പിന്നിൽ മറച്ച കയ്യിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്... ..... എനിക്ക് അഭിമുഖമായി വേറെ ഒരു മരത്തിന്റെ ചുവട്ടിൽ അവൾ ഇരുന്നു.... "" എന്താവും ഇവൾക്ക് കിട്ടിയിട്ടുണ്ടാവുക എന്ന് ചിന്തിച് ഞാൻ അവളെ തന്നെ നോക്കിയിരുന്നു.......
"" ഒരു ക്രിക്കറ്റ് ബോളിന്റെ വലിപ്പമുള്ള മഞ്ഞ നിറത്തിലുള്ള , പാഷൻ ഫ്രൂട്ടിന്റെ പോലെയുള്ള ഒരു സാധനം അവൾ മുന്നോട്ട് എടുത്തു.... പിന്നിലുള്ള മരത്തിൽ അവൾ അത് ചെറുതായി ഒന്നിടിച്ചപ്പോൾ അത് രണ്ടായി പിളർന്നു... , ഉള്ളിലും ആരെയും കൊതിപ്പിക്കുന്ന ചുവപ്പ് കലർന്ന മഞ്ഞ നിറം..... ഒരു നിമിഷം എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അവൾ അത് കടിച്ചു........ "" മ്മ്മ്മ്... എന്താ , മധുരം , ഇത്രയും മധുരമുള്ള ഒരു സാധനം ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല , പാൽപേട വരെ തോറ്റു പോവും.., ഇതിന്റെ മുന്നിൽ... ആഹാ........ """" അവൾ പറഞ്ഞത് എനിക്കിട്ടുള്ള കൊട്ടാണെന്ന് മനസ്സിലായെങ്കിലും , എന്റെ മനസ്സും ആ മധുരമുള്ള സാധനം കൊതിച്ചു... " കയ്യിൽ ബാക്കിയുള്ള മാങ്ങ അവൾ കാണാതെ മരത്തിന്റെ പിന്നിലേക്ക് ഒളിപ്പിച്ചു വച്ച് ഞാൻ അവൾ പോയ ദിശയിലേക്ക് ആ പഴം തപ്പി പോയി........... അവിടെ മൊത്തം അരിച്ചു പെറുക്കിയിട്ടും അങ്ങനൊരു പഴം എനിക്കവിടെ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല..... " ഇനി ഇവള് വല്ല മന്ത്രം ചൊല്ലി വരുത്തിയതായിരിക്കോ... കോപ്പ്... ആ മാങ്ങ തന്നെ തിന്നാം...... ഞാൻ ആ മാവിന്റെ ചുവട്ടിലേക്ക് നടന്നു...... "" അവിടെ എത്തി ഞാൻ മാങ്ങ വച്ചിടത്ത് തപ്പിയപ്പോഴാണ് എനിക്ക് ചതി മനസ്സിലായത്... ആ രാക്ഷസി അതും അടിച്ചു മാറ്റി കഴിച്ചിരിക്കുന്നു...... "" ഡീ..... ആരോട് ചോദിച്ചിട്ടാ നീയെന്റെ മാങ്ങ എടുത്ത് കഴിച്ചേ... "" ഞാൻ നിന്ന് വിറച്ചു..... "" അതിന്

💬 Comments

View all comments