0%
Chapter 1

?രാവണചരിതം 7 [LOVER]

Author : LOVER | Read All Parts | 👁 545 |

?രാവണചരിതം 7? Raavanacharitham Part 7 | Author : Lover | Previous Part

""" സുഹൃത്തുക്കളെ ,,,,, എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട് ,, രാജികയുടെ കഥാപാത്രം അവനെ നന്നായി പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട് , അത് അല്പം കൂടി പോയില്ലേ എന്ന് നിങ്ങളിൽ പലർക്കും തോന്നിയേക്കാം , അവരോടൊക്കെ ഒന്നേ പറയാനുള്ളൂ അവൾ അങ്ങനെയാണ്, അവളുടെ സ്നേഹം അങ്ങനെയാണ് അത് മാറ്റാൻ പറ്റില്ല ,സ്നേഹവും ആത്മാർത്ഥയും കൂടിപ്പോയത് കൊണ്ടാണ് അവളുടെ സ്വഭാവം അങ്ങനെ ,അത് കൊണ്ട് അതുമായി പൊരുത്തപ്പെട്ട് വായിക്കണം എന്ന് ഓർമ്മപെടുത്തുന്നു ..ഇനിയെത്ര പാർട്ട്‌ കൂടി ഉണ്ടാവുമെന്ന് കഴിഞ്ഞ പാർട്ടിൽ ചിലർ എന്നോട് ചോദിച്ചിരുന്നു ,, അന്ന് ഞാൻ പറഞ്ഞത് ഏകദേശം ഒരു 5 -6 part കൂടി കാണുമെന്നാണ് ... പക്ഷെ അത് മൊത്തം എഴുതിയാൽ കഥ വലിച്ചു നീട്ടുന്നത് പോലെയാവും എന്നൊരു തോന്നൽ .... അതുകൊണ്ട് ആവശ്യമുള്ള കാര്യങ്ങൾ മാത്രം ചേർത്ത് , 2 പാർട്ടോട് കൂടി തീർക്കാൻ ആണ് ഞാൻ ആലോചിക്കുന്നത്..., അങ്ങനെയെങ്കിൽ അടുത്ത പാർട്ട്‌ കഥയുടെ ക്ലൈമാക്സ്‌ ആയിരിക്കും ............... ഒരു വലിയ പ്രൊജക്റ്റ്‌ വർക്ക്‌ കിട്ടീട്ടുണ്ട് , അതിന്റെ തിരക്കിലായിരിക്കും ഞാൻ ഇനിയുള്ള ദിവസങ്ങളിൽ .. എന്നിരുന്നാലും കിട്ടുന്ന ഫ്രീ ടൈമിൽ എഴുതി കംപ്ലീറ്റ് ആക്കി അടുത്ത പാർട്ട്‌ ഞാൻ എത്തിച്ചിരിക്കും.., മിക്കവാറും ഈ മാസം ലാസ്റ്റ് അല്ലെങ്കിൽ അടുത്ത മാസം ആദ്യവാരം ആയിരിക്കും കഥ എത്തുക..., അതിന് മുമ്പ് തീർക്കാൻ ഞാൻ പരമാവധി ശ്രമിക്കും......., അപ്പൊ ഒന്ന് അഡ്ജസ്റ്റ് ചെയ്‌തേക്കണേ..?.... ___________________________________________ """ മോനൂ.................. എഴുന്നേക്കുന്നില്ലേ......... സമയം കൊറേ ആയീട്ടോ."""................................................................ രാവിലെ തന്നെ അവളുടെ കൊഞ്ചിയുള്ള വിളികേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്.... കുളിച് റെഡി ആയി, ഇളം ബ്രൗൺ നിറത്തിലുള്ള സാരിയൊക്കെ ഉടുത്ത്‌ , കയ്യിൽ ഒരു കപ്പ് കാപ്പിയുമായി നിന്ന് ഞാൻ കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റിരിക്കുന്നതും നോക്കിയിരിക്കുകയാണ് കക്ഷി ... ഐശ്വര്യം തുളുമ്പുന്ന മുഖത്ത്‌ ആ ചെറിയ കറുത്ത പൊട്ടു കൂടി ആയപ്പോ അവളുടെ ഭംഗി പത്തിരട്ടി ആയി കൂടിയത് പോലെ എനിക്ക് തോന്നി..... എത്ര ശ്രമിച്ചിട്ടും എന്നെ അനുസരിക്കാതെ അവളിൽ തറച്ചിരിക്കുന്ന എന്റെ കണ്ണുകളെ നിലക്ക് നിർത്താൻ പാട് പെടുകയായിരുന്നു ഞാൻ....... """ മ്മ്മ്.... വേഗാവട്ടെ മോനൂ... ഇപ്പൊ തന്നെ മണി എട്ടാവാറായി.......... """" """......................... കയ്യിലുള്ള കാപ്പി എനിക്ക് തന്നു കൊണ്ട് അവൾ പറഞ്ഞു............. """" എവിടെ... മുറിവൊക്കെ നോക്കട്ടെ............. ""................. പല്ല് പോലും തേക്കാതെ കാപ്പി കുടിക്കാൻ തുടങ്ങിയ ഞാൻ അവൾ പറഞ്ഞപ്പോഴാ അങ്ങനൊരു കാര്യം തന്നെ ഓർത്തത്..................... എന്റെ അനുവാദത്തിന് കാത്ത് നിക്കാതെ അവൾ എന്റെ ഷോൾഡറിൽ ഉള്ള മുറിവൊക്കെ പരിശോധന തുടങ്ങി ...... """" ഞാൻ പറഞ്ഞില്ലേ ഇന്നലെത്തന്നെ ,,, ദാ നോക്ക്യേ മുറിവൊക്കെ കരിഞ്ഞു തുടങ്ങി..... ഒക്കെ മരുന്നിൻറെ ഗുണാ............. ".................................................... """ അത് മരുന്നിന്റെ ഫലം ആണെന്നതിനെ ക്കാൾ അത് അവളുടെ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും ,

💬 Comments

View all comments