0%

Chapter Title : ?രാവണചരിതം 7 [LOVER]

Author : LOVER Read All Parts 1131
മുഖഭാവം ശെരിക്ക് വിളിച്ചു പറയുന്നുണ്ട്....... """" ഉവ്വ..... ഈ സ്ഥലവും ഹോട്ടലും , പറഞ്ഞ ഭക്ഷണം വരെ ഓർമ്മയുള്ള ആൾക്ക് , ഈ കാര്യം മാത്രം ഓർമ്മയില്ലല്ലേ............. """............... """" എടുത്തടിച്ച പോലെയുള്ള എന്റെ ചോദ്യത്തിന് മുന്നിൽ നാണവും ചമ്മലും കൊണ്ട് തലയും കുമ്പിട്ടിരിക്കുന്ന അവളെ കണ്ടപ്പോ എനിക്ക് ഉള്ളിൽ ചിരിപൊട്ടി ....... """"" ശെരി, ശെരി, ഇനിയിങ്ങനെ ചമ്മി ഇരിക്കണ്ട ,,, ഞാൻ തന്നെ കുടിച്ചോളാ.................... """.................. ഞാൻ വേഗം ആ ജ്യൂസ് എടുത്ത് കുടിച്ചു.... """"" ആ ഇനി പോവാ മോനൂ.......... """................... ഞാൻ കുടിച്ചു കഴിഞ്ഞപ്പോ അവള് വേഗം പോവാൻ തിരക്ക് കൂട്ടി............ """""" ഇനി കോളേജിലേക് പോവണ്ടെന്ന് തീരുമാനിച്ച ഞങ്ങൾ , ക്ഷീണം കൊണ്ട് വീട്ടിലേക്ക് വിട്ടു.......... """"" രാവിലെ മുതൽ ഒന്ന് വിടാതെ ഉള്ള വെയില് മുഴുവൻ കൊണ്ടതിന്റെ പേരിൽ ഡ്രസ്സ്‌ പോലും മാറാതെ ഞാൻ നേരെ കിടന്നു...................
""""" ഡാ. കോപ്പേ..... എഴുന്നേറ്റെ...... ജോലി വേണം, കാശ് വേണം എന്നൊക്കെ പറഞ്ഞിട്ട് ...... എഴുന്നേൽക്കടാ...................................... മുറിയിൽ അജുവിന്റ ശബ്ദം...... , ഇവനെന്താ ഇപ്പൊ ഇവിടെ ............ ഞാൻ ഇനിയും എഴുന്നേറ്റില്ലെങ്കിൽ തലയിണ എടുത്ത് ശ്വാസം മുട്ടിക്കൽ ആവും അവന്റെ അടുത്ത വിനോദം.... ഇതിന് മുമ്പ് അങ്ങനൊരു അനുഭവം ഉള്ളത് കൊണ്ട് ഞാൻ വേഗം എഴുന്നേറ്റു.........................."""" എന്താടാ.... സ്വസ്ഥായിട്ട് ഉറങ്ങാനും സമ്മതിക്കില്ലേ നീ...... """...................... """" അളിയാ... നീയല്ലേ ജോലി വേണമെന്നൊക്കെ പറഞ്ഞെ... ഒരെണ്ണം സെറ്റ് ആയിയിട്ടുണ്ട് .......... .. """..................... """" ആ ജോലി.... വേണം..... എവിടെയാ അളിയാ ............... """.......................... """"' കുറച്ച് സീൻ ആണ്,,, നിനക്ക് ശെരിക്ക് ഉറക്കം ഒന്നും കിട്ടൂല..., കുറച്ച് കട്ടിയാണ് മോനേ................. """"" """" നീ വല്യ ഇൻട്രോ ഇടാണ്ട് കാര്യം പറ.... , ഇനി വല്ല ക്വാറിയിൽ കല്ല് പൊളിക്കണ ജോലിയാണേലും ഞാൻ റെഡി ആണ്..................... """ """"" നമ്മടെ സൗത്തില് രാഘവേട്ടന്റെ ഒരു കടയുണ്ട്..., സംഭവം തട്ട് കട തന്നെ , പക്ഷെ കുറച്ചൂടെ മെച്ചപ്പെട്ട സെറ്റപ്പാ...... സന്ധ്യ കഴിഞ്ഞാ എന്റെ മോനേ അപാര തിരക്കാ അവിടെ....... പുള്ളി വൈകീട്ട് 6 ആവുമ്പോ കട തുറന്നാ രാത്രി വൈകും വരെ ആൾക്കാരുടെ ഒഴുക്കാണ് കടയിലേക്ക്...... , ഇത് വരെ രാഘവേട്ടൻ ഒറ്റക്കാ നടത്തിക്കൊണ്ട് പൊന്നെ.., ഇപ്പൊ ആൾക്ക് നടുവേദനയുടെ പ്രശ്നം തുടങ്ങീട്ടുണ്ട്..., ഒരാളെ

💬 Comments

View all comments