Chapter Title : ?രാവണചരിതം 7 [LOVER]
"""" എന്ത് പറ്റി മിസ്സേ....., എന്താ മുഖമൊക്കെ വല്ലാണ്ടിരിക്കുന്നെ ..... ""................... അകത്തു കേറാതെ ഞാൻ അവളോട് ചോദിച്ചു....
"""""" ഒന്നൂല്ല ., ഒരു തലവേദന ... ...., """............................... ഇത്രേം പറഞ്ഞിട്ട് എനിക്ക് മുഖം തരാതെ അവളുടെ മുറിയിലേക്ക് നടന്നു ......... ..... ഞാൻ ഇതൊക്കെ കണ്ട് ഒന്നും ഒരെത്തും പിടികിട്ടാതെ നിക്കുകയാണ്....
""" വയ്യെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവളെ തനിച്ചുവിട്ട് എനിക്ക് തന്ന മുറിയിൽ പോയി കുളിച് വന്നു......, അത്രയും നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതെ ആയപ്പോ ഞാൻ അവളുടെ മുറിയിലേക്ക് നടന്നു..., വാതിൽ തുറന്ന് കിടക്കുന്നത് കൊണ്ട് അകത്തവൾ കിടക്കുന്നത് എനിക്ക് കാണായിരുന്നു .....
"""""""" മിസ്സേ........ ഞാൻ അകത്തേക്ക് വന്നോട്ടെ...... ""........................ ഞാൻ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി കേറാൻ അനുവാദം ചോദിച്ചു.., ഒന്നുമില്ലെങ്കിലും അവളുടെ പ്രൈവസിക്ക് വില കൊടുക്കണ്ടേ........ .....
"""""" 2-3 തവണ ഞാൻ ചോദ്യം ആവർത്തിച്ചിട്ടും അവളുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും ഇല്ല... കേട്ടിട്ടും മിണ്ടാതെ കിടക്കുകയാണ് എന്നെനിക്ക് മനസ്സിലായത് കൊണ്ട് ഞാൻ രണ്ടും കല്പിച് അകത്തേക്ക് കേറി..., നേരെ അവളുടെ ബെഡിന്റെ സൈഡിലേക്ക് ചെന്നു.................. തുറന്നിരുന്ന കണ്ണിൽ കൂടി നിലക്കാത്ത മഴ പോലെ അവളുടെ കണ്ണീർ തലയിണയും , ബെഡും നനച്ചിരുന്നു.........
""""""" മിസ്സേ......... ഇതെന്താ ഈ കാണിക്കുന്നേ........ എന്തിനാ ഇങ്ങന കെടന്ന് കരയുന്നെ................. വന്നേ എഴുന്നേറ്റെ ....... "".............. ഞാനവളെ നേരെ പിടിച്ചിരുത്താൻ നോക്കി ........
"""""" തൊടണ്ട എന്നെ..... വിട്........ """""............ ആദ്യായിട്ട് അവളെന്നോട് ഉച്ച ഉയർത്തി , അതും കേട്ട് നിന്ന എന്റെ കാതുകളെ വരെ അടപ്പിക്കുന്ന അത്ര ഉച്ചത്തിൽ............ അത് കേട്ടപ്പോൾ തന്നെ ഞാൻ അവളുടെ കയ്യിലുള്ള പിടിച്ചു വിട്ടു ...................
"""""" ഞാൻ പറഞ്ഞതല്ലേ മിസ്സേ ഇങ്ങോട്ട് വരുന്നില്ലെന്ന്...., ഇതൊക്കെയാ കാരണം..... എന്നെ അങ്ങനെയാർക്കും ഇഷ്ടാവില്ലെന്നേ...., ഇഷ്ടായവർക്ക് പോലും നിമിഷ നേരം കൊണ്ട് ഞാൻ വെറുക്കപ്പെട്ടവനാവും...., ഈ കഴിഞ്ഞ രണ്ട് ദിവസം എന്നെ ഒരു പിഞ്ചുകുഞ്ഞിനെപോലെ പിന്നിൽ നിന്ന് മാറാതെ നോക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .....,
💬 Comments
View all comments