Chapter Title : ?രാവണചരിതം 7 [LOVER]
ആക്ഷൻ എടുക്കാൻ നിന്റെ ഒരാളുടെ വാക്ക് മതിയെനിക്ക് , ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ആക്ട് പ്രകാരം നിന്നോട് ഇങ്ങനെ ചെയ്തവർക്ക് എതിരിൽ നിനക്ക് കേസ് ഫയൽ ചെയ്യാനുള്ള അവകാശമുണ്ട്....... നീ എന്ത് പറയുന്നു.... ............ """............................................. ഇത്രയും പറഞ്ഞിട്ട് അയാൾ എന്റെ മറുപടിക്ക് വേണ്ടി നിർത്തി......
"""""" സർ..., ഞാനിപ്പോ ഒരു കേസ് കൊടുത്തത് കൊണ്ട് അവർക്ക് ഏതായാലും തൂക്ക് കയറൊന്നും കിട്ടില്ലല്ലോ ,, പിന്നെ ഞാനനുഭവിച്ച യാതനകളും , വിഷമങ്ങളും ഈ കേസ് കൊണ്ട് മായ്ച്ചു കളയാൻ പറ്റുവോ..... നഷ്ടപ്പെട്ട എന്റെ സന്തോഷം തിരിച്ചുതരാൻ പറ്റുവോ...... ഇതൊന്നും പറ്റില്ലെങ്കിൽ പിന്നെ ഞാനെന്തിന് ഈ കേസെന്നും പറഞ്ഞു നടക്കണം .................. ,, ഇനി ഇങ്ങനൊക്കെ തന്നെ പോട്ടെ,, ബാക്കിയുള്ള കുറച്ച് ദിവസങ്ങൾ കൂടി ഇത്രയും നാള് പോയ പോലൊക്കെ പോട്ടെ..... എനിക്കൊരു പരാതിയും ഇല്ല സർ............................................................................. അവിടുന്ന് എത്രയും വേഗം കോഴ്സ് തീർത്തിട്ട് സർട്ടിഫിക്കറ്റും വാങ്ങി പുതിയൊരു ജീവിതം തുടങ്ങുക ... അതായിരുന്നു അപ്പോഴത്തെ എന്റെ ലക്ഷ്യം........
""""" നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെയാവട്ടെ.... പക്വതയോടെ യുള്ള നിന്റെ സംസാരം..., അതെനിക്ക് ഇഷ്ടപെട്ടു ......... ഈ വാശി വിടാതെ മുന്നോട്ട് പോവുക ..... പിന്നെ , ഇനിഎന്തെങ്കിലും ആവശ്യം വരുവാണെങ്കിൽ ഏത് സമയത്തും ദാ എന്റേയീ നമ്പറിൽ വിളിച്ചോ... എന്നെക്കൊണ്ട് പറ്റുന്ന സഹായമാണെങ്കിൽ ഞാൻ ചെയ്ത് തന്നിരിക്കും................ """.................................... അത്രയും നേരത്തെ ഗൗരവം ഒക്കെ ഇപ്പൊ ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല.......
""" ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചതെ ഉളളൂ... സ്വീകരിക്കാനും , നിരസിക്കാനും നിന്നില്ല........
"" പുറത്തേയ്ക്കിറങ്ങിയപ്പോ എന്നെയും കാത്ത് രാജി അവിടെ നിക്കുന്നുണ്ടായിരുന്നു..... എന്നെക്കണ്ടപ്പോ അവൾ വേഗം അടുത്തേക്ക് വന്നു...
"" പോവാ നമുക്ക്.... .. കഴിഞ്ഞില്ലേ എല്ലാം.""................. ...........................................
""" മ്മ്. കഴിഞ്ഞു..... ".....................
ഞങ്ങൾ വേഗം വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോ പിന്നിൽ നിന്നും എന്നെ ആരോ വിളിച്ചു..........
"""" രഞ്ജിത്ത്...... """............. അത് അവളുടെ , ആ അനൂജയുടെ ചേച്ചി ആയിരുന്നു..........
"""" ഞങ്ങളുടെ അടുത്തേക്ക് ആ ചേച്ചിയും അവളും നടന്നടുത്തു...
"""""""" രഞ്ജിത്ത്...... മാപ്പർഹിക്കാൻ പറ്റാത്ത തെറ്റാ ഇവള് നിന്നോട് ചെയ്തതെന്ന് അറിയാം.., ഇതൊരു പൊട്ടിപ്പെണ്ണാ .. ഞാനെന്നുവച്ചാ ജീവനാ ഇവൾക്ക് , ..... ഞാൻ ഇവള് ചെയ്തത് ഒരിക്കലും ന്യായീകരിക്കില്ല, പക്ഷെ എനിക്ക് രക്തം എന്ന് പറയാൻ ഇവളേ ഉളളൂ.....
💬 Comments
View all comments