Chapter Title : ?രാവണചരിതം 8 [LOVER]
ഏട്ടനെ , അതിനൊക്കെ കൂട്ട് നിന്നത് അച്ഛയും അമ്മയുമാണെന്നും. ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല ... ഏട്ടനെ വെറുക്കരുതെന്നുമൊക്കെ പറഞ്ഞ് എന്റെ കവിളിൽ ഒന്ന് തൊട്ട ശേഷം ചേച്ചി അവിട്ന്ന് പോയി .... ""..................................... അവൻ പറഞ്ഞതൊക്കെ കേട്ടിട്ട് അവളെയൊന്ന് കെട്ടിപ്പിടിച് എടുത്ത് കറക്കി ഒരുമ്മ കൊടുക്കാൻ എന്റെ മനസ്സ് വെമ്പി...., എന്റെ അച്ഛനോടും അമ്മയോടും ചൂടായത്തിനല്ല , വിനൂനോട് അന്നവൾ പറഞ്ഞ ആ ഡയലോഗിന് എന്നോടുള്ള അവന്റെ വെറുപ്പിന്റെ മറ ഉരുക്കി കളയാനായി എന്നാലോചിച്ചപ്പോ എനിക്കവളോട് ഉള്ളിൽ സ്നേഹത്തേക്കാൾ ബഹുമാനമാണ് തോന്നിയത്..., വിനു ഇന്നിപ്പോ എന്റെ മേത്ത് പറ്റിചേർന്ന് ഇരിക്കാൻ അവൾ തന്നെയാണ് കാരണക്കാരി ., ഇവനിപ്പോ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ പെണ്ണിനെ ശെരിക്കൊന്ന് സ്നേഹിക്കായിരുന്നു ......
"""" എന്താണ് ഏട്ടനും അനിയനും കൂടി ഗുസ്തിയാണോ...... ""........................ ഒരു ബ്ലാക്ക് നൈറ്റിയൊക്കെ ഇട്ട് അപ്പോഴേക്കും എന്റെ പെണ്ണ് അങ്ങോട്ടെത്തി..., ഇവൾക്ക് ഓരോ മിനിറ്റ് കഴിയുന്തോറും സൗന്ദര്യം കൂടി വരുവാണോ..., റൂമിലേക്ക് പോയപ്പോ ഉള്ളതിനേക്കാളും ഭംഗിയുണ്ട് ഇറങ്ങി വന്നപ്പോ അവളെ കാണാൻ.., ഞാൻ അവളേം നോക്കി വായും പൊളിച് നിന്നിട്ടും പെണ്ണിന് ഒരു മൈന്റില്ല..............., , അവള് വന്ന് അടുത്തിരുന്നപ്പോ അത്ര നേരം കിടക്കുകയായിരുന്ന ഞാൻ എഴുന്നേറ്റിരുന്നു..., ഇപ്പൊ ഞങ്ങളുടെ രണ്ട് പേരുടെയും ഇടയിൽ ആണ് വിനു ............ ....
"""" ചേച്ചീ.... ചേച്ചി ശെരിക്കും ഏട്ടന്റെ മിസ്സ് ആണോ ........ ""............................ അവന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പെണ്ണൊന്ന് ഞെട്ടി..... അവള്ടെ മുഖത്ത് കണ്ണും നട്ടിരിക്കുന്നത് കൊണ്ട് സെക്കന്റുകൾ മാത്രം നിന്ന ആ ഭാവങ്ങൾ ഞാൻ കണ്ടിരുന്നു ........ അവന്റെ ചോദ്യം കേട്ടെങ്കിലും, അവൾ സംസാരിക്കാൻ വേണ്ടി ഞാനൊന്നും മിണ്ടിയില്ല.......
""""" അതേയ്.... ഞാൻ വിനൂസിന്റെ ഏട്ടന്റെ മിസ്സാ..... അതെന്താ വിനൂസ് അങ്ങനെ ചോദിച്ചേ.., എന്നെക്കണ്ടാ മിസ്സാന്ന് പറയില്ലേ.............. ""................................... പെണ്ണിപ്പോഴും അവനോട് കൊഞ്ചിയാ സംസാരിക്കുന്നത്.., അത് കേട്ടിട്ട് എനിക്ക് ചിരി വന്നിട്ട് ഇരിക്കാൻ പറ്റണില്ലായിരുന്ന്...........
"""" ഇല്ല...., ചേച്ചിനെ കണ്ടാ മിസ്സാന്ന് പറയൂല, ഇത്ര സുന്ദരി മിസ്സിനെ ഞാൻ കണ്ടിട്ടില്ല ..... ഞാനെ,, ആദ്യം വിചാരിച്ചത് ഏട്ടന്റെ ഗേൾഫ്രണ്ട് ആയിരിക്കൂന്നാ... ""......................... അവന്റെ മറുപടി പെണ്ണിന് ശെരിക്ക് ബോധിച്ചൂന്ന് അറിയാൻ പെണ്ണിന്റെ മുഖത്തെ ഇപ്പോഴുള്ള പതിനാലാം രാവുദിച്ച പോലെയുള്ള ആ ചിരി തന്നെ ധാരാളം....... .....
"""""" ഡാ.. ഡാ ... കൊച്ചു വായിൽ വലിയ വർത്താനം ഒന്നും വേണ്ടാട്ടാ......
💬 Comments
View all comments