0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1280
എത്തിനോക്കിയ ശേഷം ഒച്ച കുറച്ച് അവനോട് ചോദിച്ചു........ """ അതോ... ഏട്ടനെ കാണാനില്ലാന്ന് പറഞ്ഞ് തുടങ്ങിയതിന്റെ കുറച്ചീസം കഴിഞ്ഞ് ഞാൻ സ്കൂളീന്ന് വരുമ്പോ ചേച്ചി അച്ചയോടും അമ്മയോടും ചൂടാവായിരുന്നു.., അത് കണ്ടപ്പോ എനിക്ക് നല്ലോണം ദേഷ്യം വന്നു.., പക്ഷെ ചേച്ചി പോവാൻ നേരം എന്നെ അടുത്തേക്ക് വിളിച്ചു................. ""......... അവൻ പറഞ്ഞു നിർത്തി.. """ എന്നിട്ട്..... എന്താ ആ ചേച്ചി വിനൂനോട് പറഞ്ഞെ... ""................... ഞാൻ ആകാംഷ അടക്കി വക്കാൻ കഴിയാതെ അവനോട് ചോദിച്ചു.... "" എന്റെ ഏട്ടൻ ഹീറോ ആണ്.. ആരോ പറ്റിച്ചതാ ഏട്ടനെ , അതിനൊക്കെ കൂട്ട് നിന്നത് അച്ഛയും അമ്മയുമാണെന്നും. ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല ... ഏട്ടനെ വെറുക്കരുതെന്നുമൊക്കെ പറഞ്ഞ് എന്റെ കവിളിൽ ഒന്ന് തൊട്ട ശേഷം ചേച്ചി അവിട്ന്ന് പോയി .... ""..................................... അവൻ പറഞ്ഞതൊക്കെ കേട്ടിട്ട് അവളെയൊന്ന് കെട്ടിപ്പിടിച് എടുത്ത് കറക്കി ഒരുമ്മ കൊടുക്കാൻ എന്റെ മനസ്സ് വെമ്പി...., എന്റെ അച്ഛനോടും അമ്മയോടും ചൂടായത്തിനല്ല , വിനൂനോട്‌ അന്നവൾ പറഞ്ഞ ആ ഡയലോഗിന് എന്നോടുള്ള അവന്റെ വെറുപ്പിന്റെ മറ ഉരുക്കി കളയാനായി എന്നാലോചിച്ചപ്പോ എനിക്കവളോട് ഉള്ളിൽ സ്നേഹത്തേക്കാൾ ബഹുമാനമാണ് തോന്നിയത്..., വിനു ഇന്നിപ്പോ എന്റെ മേത്ത് പറ്റിചേർന്ന് ഇരിക്കാൻ അവൾ തന്നെയാണ് കാരണക്കാരി ., ഇവനിപ്പോ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ പെണ്ണിനെ ശെരിക്കൊന്ന് സ്നേഹിക്കായിരുന്നു ...... """" എന്താണ് ഏട്ടനും അനിയനും കൂടി ഗുസ്തിയാണോ...... ""........................ ഒരു ബ്ലാക്ക്‌ നൈറ്റിയൊക്കെ ഇട്ട് അപ്പോഴേക്കും എന്റെ പെണ്ണ് അങ്ങോട്ടെത്തി..., ഇവൾക്ക് ഓരോ മിനിറ്റ് കഴിയുന്തോറും സൗന്ദര്യം കൂടി വരുവാണോ..., റൂമിലേക്ക് പോയപ്പോ ഉള്ളതിനേക്കാളും ഭംഗിയുണ്ട് ഇറങ്ങി വന്നപ്പോ അവളെ കാണാൻ.., ഞാൻ അവളേം നോക്കി വായും പൊളിച് നിന്നിട്ടും പെണ്ണിന് ഒരു മൈന്റില്ല..............., , അവള് വന്ന് അടുത്തിരുന്നപ്പോ അത്ര നേരം കിടക്കുകയായിരുന്ന ഞാൻ എഴുന്നേറ്റിരുന്നു..., ഇപ്പൊ ഞങ്ങളുടെ രണ്ട് പേരുടെയും ഇടയിൽ ആണ് വിനു ............ .... """" ചേച്ചീ.... ചേച്ചി ശെരിക്കും ഏട്ടന്റെ മിസ്സ്‌ ആണോ ........ ""............................ അവന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പെണ്ണൊന്ന് ഞെട്ടി..... അവള്ടെ മുഖത്ത്

💬 Comments

View all comments