0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1281
കണ്ണും നട്ടിരിക്കുന്നത് കൊണ്ട് സെക്കന്റുകൾ മാത്രം നിന്ന ആ ഭാവങ്ങൾ ഞാൻ കണ്ടിരുന്നു ........ അവന്റെ ചോദ്യം കേട്ടെങ്കിലും, അവൾ സംസാരിക്കാൻ വേണ്ടി ഞാനൊന്നും മിണ്ടിയില്ല.......
""""" അതേയ്.... ഞാൻ വിനൂസിന്റെ ഏട്ടന്റെ മിസ്സാ..... അതെന്താ വിനൂസ് അങ്ങനെ ചോദിച്ചേ.., എന്നെക്കണ്ടാ മിസ്സാന്ന് പറയില്ലേ.............. ""................................... പെണ്ണിപ്പോഴും അവനോട് കൊഞ്ചിയാ സംസാരിക്കുന്നത്.., അത് കേട്ടിട്ട് എനിക്ക് ചിരി വന്നിട്ട് ഇരിക്കാൻ പറ്റണില്ലായിരുന്ന്........... """" ഇല്ല...., ചേച്ചിനെ കണ്ടാ മിസ്സാന്ന് പറയൂല, ഇത്ര സുന്ദരി മിസ്സിനെ ഞാൻ കണ്ടിട്ടില്ല ..... ഞാനെ,, ആദ്യം വിചാരിച്ചത് ഏട്ടന്റെ ഗേൾഫ്രണ്ട് ആയിരിക്കൂന്നാ... ""......................... അവന്റെ മറുപടി പെണ്ണിന് ശെരിക്ക് ബോധിച്ചൂന്ന് അറിയാൻ പെണ്ണിന്റെ മുഖത്തെ ഇപ്പോഴുള്ള പതിനാലാം രാവുദിച്ച പോലെയുള്ള ആ ചിരി തന്നെ ധാരാളം....... ..... """""" ഡാ.. ഡാ ... കൊച്ചു വായിൽ വലിയ വർത്താനം ഒന്നും വേണ്ടാട്ടാ...... ""....................... അവൻ പറഞ്ഞത് എനിക്കും ഇഷ്ടപെട്ടെങ്കിലും തത്കാലം ഒരു മറ ഉള്ളത് കളയാതിരിക്കാൻ ഞാൻ ശ്രമിച്ചു .... """" പിന്നീടവൻ സ്കൂളിലെ വിശേഷങ്ങളും , ഫ്രണ്ട്സിന്റെ കാര്യവുമെല്ലാം പറയുന്നത് ശ്രദ്ധിച്ചു കേൾക്കലായിരുന്നു ഞങ്ങടെ ജോലി....., പണ്ടൊക്കെ അവന്റെ സംസാരം എത്ര വേണേലും ഞാൻ അങ്ങനെ കേട്ടോണ്ടിരിക്കും , ഇന്ന് ഇവൾ അടുത്തുണ്ടായിട്ടാണെന്ന് തോന്നണു ശ്രദ്ധ മാറി പോവുന്നു..., അറിയാതെ, ഓട്ടോമാറ്റിക് ആയി കണ്ണ് നേരെ അവളിലേക്ക് നീളും , ഒരിക്കൽ അവളിൽ പതിഞ്ഞ കണ്ണുകൾ പിന്നെ പറിച്ച് മാറ്റാൻ പാടാണ്.. ..., പക്ഷെ ഞാനെന്ന ഒരു വ്യക്തി അവിടെ നിലനിൽക്കുന്നേയില്ലെന്ന മട്ടിലാണ് അവളുടെ ഇരിപ്പ്..., വിനു പറയുന്നതൊക്കെ കേട്ട് അവന്റൊപ്പം കളിച്ച് ചിരിച്ചിരിക്കുകയാണ് കക്ഷി..., നല്ലൊരു കേൾവിക്കാരനെ കിട്ടിയപ്പോ അവൻ പിന്നെ പറയുന്നതൊക്കെ അവളോട് മാത്രമായി........ """" അങ്ങനിപ്പോ നീ എന്നെ ഒഴിവാക്കണ്ടടി മിസ്സേ........ ഞാൻ മെല്ലെ എന്റെ വലത്തേ കാൽ അവളുടെ കാലിന്റെ അരികിലേക്ക് നീക്കി ..... വിനു സോഫയിൽ കാലൊക്കെ മടക്കി തിരിഞ്ഞിരിക്കുന്നത് കൊണ്ട് അവന് ഞങ്ങടെ കാലൊന്നും കാണാൻ പറ്റില്ല ........ ഞാൻ പതിയെ അവളുടെ കാലിന്റെ തൊലിയിൽ എന്റെ കാൽവിരലുകൾ കൊണ്ടൊന്ന് തോണ്ടി .....

💬 Comments

View all comments