Chapter Title : ?രാവണചരിതം 8 [LOVER]
സമയം കൊണ്ട് അവൻ ജനിച്ച അന്ന് മുതലുള്ള ഞങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു..., ആദ്യായി അമ്മേന്ന് ശെരിക്ക് വിളിക്കുന്നത്തിന്റെ മുന്നേ ഏട്ടാന്നാ അവൻ വിളിച്ചത്..., എവിടെപ്പോയാലും അവനും 'എട്ടാ ഞാനൂണ്ട് ', എന്നും പറഞ്ഞ് ഓടി വരാറുള്ളതും , അവനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും ഒരുമിച്ച് ഒരു പുതപ്പിൽ കെട്ടിപ്പിടിച് കിടക്കാറുള്ളതും, ... ഓർമ്മകളൊക്കെ ഞാൻ പുതുക്കി വക്കുകയായിരുന്നു ആ നിമിഷങ്ങളിൽ......
"""" കുറച്ച് നേരം കഴിഞ്ഞിട്ടും അവന്റെ അനക്കമൊന്നും ഇല്ലാതായപ്പോ ഞാൻ നേരെ അകത്തേക്ക് നടന്നു..., അപ്പോഴും വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെയും നോക്കി നിക്കുകയായിരുന്നു എന്റെ പെണ്ണ് .......
"""" ഉറങ്ങുവാണോന്ന് നോക്ക്യേ... ""............ ഞാൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു....... ഒന്ന് എന്റെ പിന്നിൽ പോയി നോക്കിയ ശേഷം , അവൾ അതേയെന്ന് തലയാട്ടി ......................... ഞാൻ മെല്ലെ അവനെ അനക്കാതെ കൊണ്ട് പോയി സോഫയിൽ കിടത്തി ...........
"""" ഉണർന്നിരുന്നാ ഇവനെ കൊണ്ടോവാൻ പറ്റൂല്ലാന്ന് നന്തൂന് അറിയാ, അതോണ്ട് ഈ സമയം ആവുമ്പോ അവൻ ഉറക്കം പിടിക്കുമ്പോ വരാന്ന് പറഞ്ഞിട്ടാ നന്തു പോയത്.... ""......................... ഞാൻ ഒച്ച താഴ്ത്തി അവളോട് പറഞ്ഞു....
""" അയ്യോ.... ഒന്നും കഴിക്കാതെയോ...... ശേ.... പറഞ്ഞിരുന്നേൽ.......... ന്റെ കുട്ടി വിശന്നു കിടക്കണ്ടേ ഇനി.... "" അവളുടെ വാക്കുകളിലെ ആത്മാർത്ഥതയുടെ ആഴം ഞാൻ തിരിച്ചറിയുകയായിരുന്നു അതിലൂടെ..., സ്വന്തം മോൻ തന്നെയാ വിനു അവൾക്കിപ്പോ.......
""" അത് സാരല്ല ..., ഇനി വീട്ടില് ചെല്ലുമ്പോ അമ്മ കഴിപ്പിച്ചോളും ... "..............
'"" ഡാ രഞ്ജു...... മിസ്സേ........ വാതിലിൽ ചെറിയ മുട്ട് കേട്ടപ്പോ ഞങ്ങൾ അങ്ങോട്ട് നടന്നു .. ...... ... നന്തു മെല്ലെ വന്ന് വാതിലിന്റെ മറവിൽ നിക്കുകയായിരുന്നു....
""" ഉറങ്യോടാ.... "".............. ഞങ്ങളെ കണ്ടപ്പോ നന്തു ചോദിച്ചു., അതും നേരിയ ഒച്ചയിൽ ...
""" ആ , ഇപ്പൊ കിടന്നേ ഉളളൂ.... ""................. ഞാൻ ഉറങ്ങീന്ന് പറഞ്ഞപ്പോ നന്തൂനും സമാധാനായി....
""" ഞാനെ... ഇനിയവൻ ഉറങ്ങീട്ടുണ്ടെങ്കിൽ വണ്ടീടെ സൗണ്ട് കേട്ട് എഴുന്നേൽക്കണ്ടാന്നോർത്ത് വണ്ടി പുറത്ത് നിർത്തിയിരിക്കുവാ..., ..........
💬 Comments
View all comments