0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1259
കൊണ്ട് എന്റെ അനന്തിരവൻ ആയിട്ട് വരും,.....""................................... എന്നെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ നന്തു രാജിയോട് പറഞ്ഞു........... ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചതൊക്കെ കണ്ട് ഉള്ള കിളി യൊക്കെ പോയി കണ്ണും മിഴിച് നിക്കുവാണ് കക്ഷി ..... """ ക്ഷീണമാണല്ലോടാ രഞ്ജു നിനക്ക് "".............................. എന്റെ മുടിയിലൂടെ ഒന്ന് വിരലോടിച്ചോണ്ട് നന്തു പറഞ്ഞു...... "" അത് വിട് , നന്തു എന്താ പറഞ്ഞെ , ദാ കണ്ടില്ലേ ഒരാള് പേടിച് നിക്കുന്നെ ""............................. ഞാൻ രാജിയെ കാണിച് നന്തൂനോട് ചോദിച്ചു ... """" അത് പിന്നെ , നിന്നെ നോക്കാനുള്ള ധൈര്യവൊക്കെ ഉണ്ടോന്ന് ഞാൻ ഒന്ന് ടെസ്റ്റ്‌ അടിച്ചതല്ലേ മോനേ..., സോറീട്ടോ മിസ്സേ, . ""........... രാജിയെ നോക്കി പുള്ളീടെ സ്ഥിരമുള്ള മാസ്റ്റർപീസ് ചിരിയും ചിരിച് നന്തു പറഞ്ഞു... ആ ചിരിക്ക് ആരെയായിട്ടുമുള്ള ദേഷ്യവും മായ്ച്ചു കളയാനുള്ള ശക്തിയുണ്ട്, എന്തിന് അമേരിക്കയിലെ മദാമ്മ പോലും ഇന്റർവ്യൂയിൽ ഇങ്ങേർടെ ഈ ചിരി കണ്ടിട്ടാ ജോലി കൊടുത്തേന്ന് അമ്മ പലപ്പോഴും കളിയാക്കാറുണ്ട് ..... സംഗതി ഇവിടേം ഏറ്റു ... പെണ്ണിന്റെ മുഖത്ത് ഇപ്പൊ ഒരു ചമ്മിയ ചിരിയൊക്കെ കാണുന്നുണ്ട് ..... """" അപ്പഴേ , .. ആ കാറിന്റകത്ത് ഒരു ഐറ്റവുണ്ട് , നീ പൊക്കിയാലേ പോരൂ ... """..............................., പെട്ടന്ന് മുറ്റത്ത് കിടക്കുന്ന ബിഎംഡബ്ല്യൂ കാണിച്ചിട്ട് നന്തു എന്നോട് പറഞ്ഞു . .. ഞാൻ എന്തെന്നുള്ള അർത്ഥത്തിൽ നന്തൂനെ നോക്കി.. """ ഞാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ വാശിപിടിച്ച് എന്റെ കാറിലോട്ട് കേറി കിടന്നതാ , ഇവിടെ എത്തിയപ്പോ കാറീന്ന് ഇറങ്ങണില്ല.... ""..................... നന്തു പറഞ്ഞു വരുന്നത് ആരുടെ കാര്യമാണെന്ന് മനസിലായപ്പോ പിന്നെ ഞാൻ കാറിലോട്ട് ഒരു ഓട്ടമായിരുന്നു ............ വേഗം ചെന്ന് ആ കറുത്ത ബിഎംഡബ്ല്യൂവിന്റെ ഡോർ തുറന്നു .... അവിടെ ബാക്ക് സീറ്റിൽ കമിഴ്ന്ന് കിടക്കുകയാണ് കക്ഷി............ ... ...
""" വിനൂസേ..... """................. ഞാൻ വിളിക്കുന്നത് കേട്ടിട്ടും അനങ്ങാതെ കിടക്കുകയാണ് അവൻ... അത് കണ്ടപ്പോ വീണ്ടും എന്റെ ഉള്ളൊന്ന് പിടഞ്ഞു. """ ഏട്ടനോട് ഇപ്പഴും പിണക്കണോ നീയ്യ് ....... "". ............................... ഞാൻ പറഞ്ഞു തീരും മുന്നേ അവൻ ചാടിപിടഞ്ഞെഴുന്നേറ്റു ..., """ എനിക്കോ... പിണക്കോ..... ഏട്ടനല്ലേ എന്നെ ഇഷ്ടല്ലാത്തെ, അതോണ്ടല്ലേ ഇത് വരെ എന്നെ കാണാൻ വരാത്തെ...., അവന്റെ വിഷമം ആ വാക്കുകളെക്കാൾ അവന്റെ മുഖത്ത് നിറഞ്ഞിരുന്നു .....

💬 Comments

View all comments