0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1261
ഞാനവനെ വലിച് എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ... """" എന്തിനാടാ ഏട്ടന് നിന്നോട് ഇഷ്ടക്കേട് , നീയ്യല്ലേ ഈ ഏട്ടനെ കാണണ്ടാന്നൊക്കെ പറഞ്ഞത് .... ""............................. ഞാൻ പറഞ്ഞു നിർത്തും മുന്നേ , എന്റെ നെഞ്ചിൽ കിടന്ന് അവൻ പൊട്ടിപ്പൊട്ടി കരഞ്ഞു ...., ആ കണ്ണീർതുള്ളികൾ ആസിഡ് പോലെ എന്റെ നെഞ്ചകം എരിച്ചു.... കുഞ്ഞു നാളിൽ ഞാൻ എടുത്തോണ്ട് നടക്കുമ്പോ പോലും അവൻ കരഞ്ഞാ അത് കാണാൻ കെൽപില്ലാതെ ഞാൻ അവനെയുമായി അമ്മയുടെ അടുത്തേക്ക് ഓടുമായിരുന്നു , അന്ന് തൊട്ടേ അവന്റെ മുഖമൊന്ന് വാടുന്നത് പോലും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു . നാളിത്ര കഴിഞ്ഞിട്ടും അതിന് മാത്രം ഇന്നും ഒരു മാറ്റവുമില്ല ............ """ ഏട്ടാ..... ഞാൻ.... സോറി എട്ടാ ... അന്ന് .അമ്മേം അച്ഛയും ഒക്കെ പറഞ്ഞപ്പോ.. ഞാൻ..... .... ""........................... വാക്കുകൾ കിട്ടാതെ അവൻ വീണ്ടും എന്റെ മുന്നിലിരുന്ന് വിങ്ങിപൊട്ടുമ്പോൾ ഞാൻ ശെരിക്ക് തകർന്ന് പോയി................ """" സാരല്ലടാ , ഏട്ടൻ അതൊക്കെ അപ്പഴേ വിട്ട് , ........"".................... ഞാൻ അവന്റെ കണ്ണീരൊക്കെ തുടച് കളഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു... അവന്റെ കുഞ്ഞു മനസ്സിൽ ഇപ്പൊ എന്നോട് ദേഷ്യം ഒന്നും ബാക്കി നിക്കുന്നില്ലെന്ന കാര്യം മാത്രം ആ നിമിഷം എനിക്ക് കുറച്ചെങ്കിലും ആശ്വാസം തന്നു........ """" എട്ടാ ..... ".............. എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറി അവൻ എന്റെ മുഖത്തേക്ക് നോക്കി ..,........ """" ഏട്ടനിപ്പോ , സത്യായിട്ടും എന്നോട് ദേഷ്യവൊക്കെ മാറിയാ ........ ""..................... അവൻ അന്ന് എന്നോട് അങ്ങനെ പറഞ്ഞത് അവന്റെ കുഞ്ഞു മനസ്സിനെ എത്രത്തോളം വേട്ടയാടിയിരുന്നു എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു അവന്റെ ആ ചോദ്യത്തിലൂടെ ............... """" അതിന് എനിക്ക് നിന്നോട് വല്ല ദേഷ്യമുണ്ടായാലല്ലേ അത് മാറേണ്ട കാര്യവുള്ളൂ ..... ഇന്ന് വരെ ഇന്റെ വിനൂനോട് എനിക്ക് ദേഷ്യവൊന്നും തോന്നീട്ടില്ല...,.... "".............................................. ഞാൻ അവന്റെ കുഞ്ഞു മുഖം എന്റെ രണ്ട് കൈകളിൽ കോരികൊണ്ട് പറഞ്ഞു .. .......... അത് കേട്ടപ്പഴേ അവന്റെ കണ്ണീരുറവ വറ്റിയുള്ളൂ ........ അടുത്ത നിമിഷം അവൻ എന്നെ ഇറുക്കികെട്ടിപ്പിടിച്ചു .....
""" കുറച്ച് നേരം അവന്റെ തലമുടിയിൽ വിരലോടിച്ച ശേഷം, അവനെ മേത്ത് നിന്ന് അടർത്തി മാറ്റാതെ തന്നെ കാറിന്റെ വെളിയിലേക്ക് ഇറങ്ങി. എന്റെ ഒക്കത്ത് നിന്ന് ഇറങ്ങി പോവൻ അവൻ ശ്രമിച്ചതുമില്ല ...... ഞാൻ അവനെയുമായി നേരെ

💬 Comments

View all comments