0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 1342
അവളുടെ ഭാഗത്തേക്ക് നീങ്ങിക്കിടന്നു.... കയ്യെടുത്ത് മേല് വച്ചപ്പോ പെണ്ണാതൊക്ക തൂക്കിയെറിഞ്ഞു ... സീൻ കലിപ്പാണ്...., ഇത് ഞാൻ കുറച്ച് കഷ്ടപ്പെടേണ്ടി വരും........... ഞാനങ്ങനെ തോറ്റു പിന്മാറാൻ നിക്കാതെ വീണ്ടും ചെന്നു......... """"" സോറി പൊന്നൂസെ.... പറഞ്ഞതൊക്കെ ഞാൻ തിരിച്ചെടുത്തിരിക്കുന്നു ..... ഞാൻ അവളുടെ ചെവിയിൽ ചെന്ന് സ്വാകാര്യം പോലെ ഇക്കിളിപ്പെടുത്തി പറഞ്ഞിട്ടും പെണ്ണിന് കുലുക്കമൊന്നൂല്ല ....... """ മാറി കിടക്കങ്ങട്.... "".......... കെട്ടിപ്പിടിക്കാൻ ചെന്ന എന്നെയവൾ തള്ളി മാറ്റി ......
"""" ഹ..., അത്രക്കായോ ഇങ്ങ് വന്നേടി പെണ്ണെ....."".......... ഞാൻ ഒടുവിൽ ഭലപ്രയോഗം നടത്തി പെണ്ണിനെ എൻറെ മേലേക്ക് മറിച്ചിട്ടു...... ............... പക്ഷെ അപ്പഴാണ് ഇതെല്ലാം പെണ്ണിന്റെ അഭിനയാണ് എന്നെനിക്ക് മനസ്സിലായത്...., അത്ര നേരം തിരിഞ്ഞ് കിടന്ന് ചിരിക്കുകയായിരുന്നു കള്ളി .... ഇപ്പൊ എന്റെ മേലേക്ക് വീണിട്ടും പെണ്ണിന് ചിരി നിർത്താൻ പറ്റണില്ല....... ... ഞാൻ അവള്ടെ ഇടുപ്പിൽ വിരലോടിച്ചു ഇക്കിളിയാക്കി ..... പെണ്ണപ്പോ ഞെരിപിരി കൊണ്ട് എന്റെ മേല് ചുരുണ്ട് കൂടി ................ """" അങ്ങനെ ചിരിച് മറിഞ്ഞു ഞങ്ങൾ എപ്പോഴോ ഉറക്കം പിടിച്ചു............ ~~~~~~~~~~~~~~~~~~~~ """" പതിവിന് വിപരീതമായി ഞാനാണ് രാവിലെ നേരത്തെ കണ്ണ് തുറന്നത്.... അപ്പോഴും എന്നെ ഇറുക്കിക്കെട്ടിപിടിച്ചു കിടക്കുകയാണ് പെണ്ണ്.... പുറത്തെ സൂര്യപ്രകാശം ജനലും കടന്ന് , ജനൽ വിരിയെയും മറികടന്ന് അകത്തേക്ക് അതിക്രമിച്ചെത്തിയിരുന്നു...... ആ രശ്മികൾ പെണ്ണിന്റെ മുഖത്ത് തട്ടിയപ്പോ അവളുടെ ആ നീളൻ മൂക്ക് ഒന്ന് തിളങ്ങി ..... """" പൊന്നൂസേ.... "".............. ഞാനൊന്ന് വിളിച്ചപ്പോ പെണ്ണ് ഒന്ന് ചിണുങ്ങി വീണ്ടും എന്നെ ഇറുക്കി വരിഞ്ഞു ..... """' ഞാൻ പിന്നെ അവളെ ഉണർത്താൻ നിന്നില്ല...., അവളെയും കെട്ടിപ്പിടിച് കണ്ണും തുറന്നങ്ങനെ കിടന്നു........ """"" ടിങ്... ടോങ്...... "".................. പെട്ടെന്ന് . കാളിങ് ബെൽ കേട്ടപ്പോൾ അവൾ ചാടി പിടഞ്ഞെഴുന്നേറ്റു...... """" ഞൊടിയിടയിൽ മുടിയൊക്കെ വാരിക്കെട്ടി പെണ്ണ് കട്ടിലിൽ നിന്നിറങ്ങി ........ """" ഇവിടിരിക്ക്ട്ടോ മോനൂ.... ഞാൻ പോയി ആരാന്ന് നോക്കീട്ട് വരാ """................ കണ്ണൊക്കെ തിരുമ്മി അവൾ വേഗം വാതിൽ തുറക്കാൻ ഒരുങ്ങി ......... """" മോനൂ......... ""...................

💬 Comments

View all comments