Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
അഗ്നി തന്നെ ത്രേയയോട് കാര്യം അന്വേഷിക്കണം....
അതിന് ഞാൻ പലവട്ടം ശ്രമിച്ചതാ മിഴീ... പക്ഷേ അന്നത്തെ സംഭവങ്ങളിലേക്ക് കടക്കുമ്പോഴേ ത്രേയ ഒഴിഞ്ഞു മാറാൻ ശ്രമിക്ക്യാണ്...അപ്പോ തോന്നി ആ വഴിയ്ക്ക് ഇനിയും സഞ്ചരിക്കേണ്ടാന്ന്...
അങ്ങനെ ആണെങ്കിൽ ഇനി ആ സംഭവം എന്തായിരുന്നു.....എങ്ങനെ ആയിരുന്നു എന്നറിയാൻ മറ്റൊരു മാർഗ്ഗവുമില്ല അഗ്നീ...
മാർഗ്ഗമുണ്ട് മിഴീ...ഒരു മാർഗ്ഗമുണ്ട്...ആ സംഭവങ്ങൾ നടക്കുന്നതിന് മുമ്പ് അച്യുതമ്മാമ ആയിരുന്നു ഇവിടുത്തെ കാര്യസ്ഥൻ...
നിത്യയുടേയും,വേണുമാമേടെയും മരണ ശേഷം അയാളെ ഇവിടെ പിന്നെ ആരും കണ്ടിട്ടില്ല...
മരിച്ചു പോയതായി റിപ്പോർട്ടുകളുമില്ല...എന്റെ ഊഹം ശരിയാണെങ്കിൽ അയാളിപ്പോഴും എവിടെയോ ജീവനോടെ ഉണ്ടായിരിക്കണം...
അയാളെ എങ്ങനെയെങ്കിലും കണ്ടെത്തിയാൽ ഈ കാര്യത്തിന് കൃത്യമായ വിശദീകരണങ്ങൾ ലഭിച്ചേക്കും...പിന്നെ ഒരാൾ പ്രേം ആണ്... ഇവിടുത്തെ നിത്യ സന്ദർശകൻ ആയിരുന്ന പ്രേം ഇവിടുത്തെ രണ്ട് ദുർമരണങ്ങൾക്ക് ശേഷം ഈ തറവാട്ടിൽ കാല് കുത്തിയിട്ടില്ല...ആരാ അഗ്നീ ഈ പ്രേം..???കൺമണീടെ സംശയങ്ങൾ ഇരട്ടിച്ചു...
അവൻ....എന്റേയും രാവണിന്റേയും എതിരാളി എന്ന് വേണമെങ്കിൽ പറയാം...പണ്ട് മുതലേ ഞങ്ങളോട് എന്തൊക്കെയോ ശത്രുത വച്ചു പുലർത്തിയിരുന്ന ഒരാളായിരുന്നു അവൻ...
ഞങ്ങൾക്ക് എതിരാളിയാവാൻ വേണ്ടിയും ഈ തറവാട്ടിൽ കയറിക്കൂടാൻ വേണ്ടിയും അവൻ വേദ്യയുടെ Friend ആയി വേഷമണിഞ്ഞു...
അവന്റെ നീക്കങ്ങൾ വിജയം കണ്ടു... ഇപ്പോഴും അവര് തമ്മിൽ ആ friendship തുടരുന്നുമുണ്ട്... പക്ഷേ അന്നത്തെ സംഭവങ്ങൾക്ക് ശേഷം അവൻ പിന്നീട് ഈ തറവാട്ടിൽ കാല് കുത്തിയിട്ടില്ല എന്നു മാത്രം....
ഇതിപ്പോ ശത്രുക്കളുടെ എണ്ണം കൂടി വരികയാണല്ലോ അഗ്നീ..അഗ്നി പറഞ്ഞത് ശരിയാണെന്ന് ഇപ്പോ എനിക്കും തോന്നുന്നു...
എന്ത്..???
എവിടെ തുടങ്ങണമെന്നേ...
ന്മ്മ.... അതൊക്കെ തുടങ്ങാം മിഴീ...നീയിപ്പോ അതാലോചിച്ച് ഇരിക്കാതെ കഴിയ്ക്കാൻ നോക്ക്....
💬 Comments
View all comments