Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
അഗ്നി അതും പറഞ്ഞ് ഒരു നെടുവീർപ്പിട്ടിരുന്നു...
____________________________
അച്ചുവേട്ടാ റൂമീന്ന് ഒന്നിറങ്ങിയേ.. എനിക്ക് ഇവിടെയൊക്കെ അടിച്ചു വാരണം...
ചൂലിന്റെ പിൻഭാഗം ആഞ്ഞ് കൊട്ടി അച്ചൂന്റെ റൂമിന് മുന്നിൽ നിൽക്ക്വായിരുന്നു നിമ്മി...അവള് പറഞ്ഞതൊന്നും കേൾക്കാതെ ഹെഡ്ഫോണും ചെവിയിൽ വച്ച് മൊബൈലിൽ ഞോണ്ടി ബെഡിൽ കമഴ്ന്ന് കിടന്ന് കാലിട്ടടിക്ക്വാണ് അച്ചു....
ഈ പൊട്ടനെ വിളിച്ചാലും കേൾക്കില്ല..!!!
നിമ്മി റൂമിന്റെ മുന്നിൽ നിന്നൊന്ന് കലിതുള്ളി ഒരൂക്കോടെ അകത്തേക്ക് നടന്നു...
അച്ചുവേട്ടാ എഴുന്നേൽക്കാൻ...???
അച്ചൂനെ ഒന്ന് ഉലച്ചതും ബെഡിൽ കിടന്നു കൊണ്ട് തന്നെ തലചരിച്ച് അവൻ അവളെയൊന്ന് നോക്കി...
എന്താടീ പുല്ലേ നിനക്ക് വേണ്ടത്...
കലിപ്പിച്ച് അത്രയും പറഞ്ഞ് അവൻ മലർന്നു കിടന്നു... പാട്ട് കേട്ടു കൊണ്ടിരുന്ന ഹെഡ്ഫോൺ മെല്ലെ കഴുത്തിലേക്ക് ഇറക്കി വച്ചതും നിമ്മി ചൂലിൽ ആഞ്ഞ് രണ്ടടി കൂടി കൊടുത്തു...
എനിക്ക് വേണ്ടത് എന്താന്ന് വച്ചാൽ ഇയാളങ്ങ് തര്വോ...???
എന്നെ ചോദിക്കരുത്...പ്ലീസ് ഞാൻ തരില്ല...തരില്ല...തരില്ല...
അച്ചു അതും പറഞ്ഞ് ചെകുത്താൻ കുരിശ് കണ്ടപോലെ ബെഡിലൂടെ പിന്നിലേക്ക് ഇഴഞ്ഞ് നീങ്ങി കിടന്നു...
ഹഹഹഹ...കോമഡീ...
ഞാനിപ്പോ സിരിച്ച് സത്തേനേ...!!!
ജാമ്പവാന്റെ കാലത്തുള്ള ചീഞ്ഞ കോമഡിയുമായി ഇറങ്ങിയേക്ക്വാ...പ്ഫൂ...
എന്താടി നിനക്ക് ഇത്ര പുച്ഛം... ഇതൊക്കെ എന്റെ ബാംഗ്ലൂരിലെ തരുണീ മണികളോട് പറഞ്ഞാലുണ്ടല്ലോ...!!!
കേട്ടാ മനസിലാകാത്ത തെറി വിളിയ്ക്കുമായിരിക്കും...അല്ലാതെ ഒന്നും പ്രതീക്ഷിക്കണ്ട...
നിമ്മീടെ ആ പെനാൽറ്റി ഏറ്റതും അച്ചു പറഞ്ഞോണ്ട് വന്ന ആ ഒരു ഫ്ലോ അങ്ങ് പോയി...
ഡീ... നിനക്കെന്നെ ശരിയ്ക്കും അറിയില്ല... ഞാൻ തനി തറയാടീ തറ...
സ്വന്തം സ്വഭാവം ഇങ്ങനെ പാടി പുകഴ്ത്തണ്ട...
അച്ചുവേട്ടൻ തറ മാത്രമല്ല...ആ തറയില് കുഴി കുത്തി
💬 Comments
View all comments