Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
അതിനകത്ത് ഇരിക്കുന്നവനാന്ന് എനിക്ക് നന്നായിട്ടറിയാം...
ഹോ...അറിയാമോ...???
എന്നിട്ട് പിന്നെ എന്തിനാടീ വെള്ളപ്പാറ്റേ നീ ഈ കുഴീലോട്ട് വീഴാൻ ആഗ്രഹിക്കുന്നത്....???
അച്ചു ഒരൂക്കോടെ എഴുന്നേറ്റ് നിമ്മിയ്ക്ക് നേരെ പാഞ്ഞടുത്തു...
അതേ... എനിക്ക് പണ്ടേ കുഴിയിൽ വീഴുന്നത് ഭയങ്കര ഇഷ്ടാ..അതാ...
ആഹാ.. എങ്കില് നിന്റെ അച്ഛനോട് പോയി പറയെടീ രണ്ട് പശൂനെ വാങ്ങി തറവാട്ടിലെ തൊഴുത്തില് കൊണ്ട് കെട്ടാൻ...അതാകുമ്പോ നല്ല ഒന്നാന്തരം ചാണാക്കുഴിയില് ചെന്ന് ചാടാല്ലോ... അതെങ്ങനെയാ കുഴിയിലുള്ള ചാണകത്തേക്കാളുമല്ലേ അങ്ങേർടെ തലയ്ക്കകത്തുള്ളത്... അതുകൊണ്ടല്ലേ ഈ ഇനം product കൾ ഉണ്ടായത്...
ദേ എന്റെ പപ്പയെ പറഞ്ഞാലുണ്ടല്ലോ എന്റെ വിധം മാറും...
അച്ചൂന്റേയും നിമ്മീടെയും വഴക്ക് കേട്ടാണ് ശന്തനു അവിടേക്ക് വന്നു പെട്ടത്...
എന്താ ഇവിടെ...???
ആകെ അടിനാശം വെള്ളപ്പൊക്കം ആണല്ലോ...എന്താടാ അച്ചൂട്ടാ...
ദേ ഒരു ഝാൻസി റാണി ഇറങ്ങിയേക്ക്വല്ലേ... എന്നോട് വഴക്കിടാൻ...
അല്ലെങ്കിൽ തന്നെ നീ കണ്ടിട്ടുണ്ടോ ശന്തനു ഇവള് ഈ ചൂലൊക്കെ കൈ കൊണ്ട് തൊടുന്നത്...ഇത് മനപൂർവ്വം...എന്നെ ഉദ്ദേശിച്ച്...എന്നെ തന്നെ ഉദ്ദേശിച്ച്...എന്നെ മാത്രം ഉദ്ദേശിച്ച്...
ഹോ...അപ്പോ നിമ്മിക്കുട്ടി റൂം വൃത്തിയാക്കാൻ ഇറങ്ങിയതാല്ലേ...
ഓഹോ... അടിച്ചു വ്യാരാൻ...
എന്നിട്ട് നാക്കുകൊണ്ട് അടിച്ചു വാരിയതല്ലാതെ ഒരു നുള്ള് പൊടി പോലും ഈ ചൂലിൽ തൊട്ടിട്ടില്ല...
അല്ലെങ്കിലും ഇയാൾടെ റൂം വൃത്തിയാക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി...
ഞാൻ പോക്വാ...
നിമ്മി ചൂലും നിലത്തേക്കിട്ട് കലിപ്പിച്ച് പുറത്തേക്ക് നടന്നു...
അയ്യോ പോവ്വാന്നോ നിൽക്ക് ഒരു ബോഞ്ചി വെള്ളം കുടിച്ചിട്ട് പോകാം...ക്ഷീണം മാറും...
അച്ചൂന്റെ ആ പരിഹാസം കേട്ട് നിമ്മി വാതിൽപ്പടിയിൽ കൈ ചേർത്ത് അവന് നേരെ തിരിഞ്ഞു....
അതിയാൾടെ കെട്ട്യോൾക്ക് കൊണ്ടോയി
💬 Comments
View all comments