0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
ചിന്തയിയാണ്ടു..... ഒരു വഴി തെളിഞ്ഞു വരുന്നു മച്ചൂ...എങ്ങനെ, എന്ത്,എപ്പോൾ എന്ന ചോദ്യങ്ങളൊന്നും വേണ്ട... ഓക്കെ.... വോക്കൈ.. അച്ചൂന്റെ പറച്ചിലിന് മറുപടിയായി അഗ്നിയും ശന്തനുവും മുഷ്ടി ചുരുട്ടി കാട്ടി സമ്മതം മൂളി നിന്നു... അവരുടെ അനുവാദം കിട്ടിയതും അച്ചു പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഡയസിലേക്ക് നടക്കാൻ തുടങ്ങി...അഗ്നിയും, ശന്തനുവും കൂടി അവന്റെ പ്ലാൻ എന്താണെന്നറിയാൻ wait ചെയ്തിരിക്ക്യായിരുന്നു.... ചുറ്റിലും പല പ്രമുഖരും കൂടിയിട്ടുള്ളതിനാൽ വളരെ കുറഞ്ഞ ശബ്ദത്തിലാണ് background ൽ music വച്ചിരുന്നത്...
അച്ചു ഡയസിലേക്ക് ചെന്നപാടെ രാവണിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ച് നിന്ന വേദ്യയെ പതിയെ അവനിൽ നിന്നും അടർത്തി മാറ്റി കൊണ്ട് ഡയസിന്റെ ഒരു കോർണറിലേക്ക് മാറ്റി നിർത്തി.... എന്താ അച്ചൂ ഇത്... നീയെന്തിനാ എന്നെ ഇവിടേക്ക് കൊണ്ടു വന്നത്....??? ധരിച്ചിരുന്ന ഷോൾ കൈയ്യിലേക്ക് വിടർത്തിയിട്ട് തലമുടിയൊന്ന് മാടിയൊതുക്കി വച്ചിട്ടായിരുന്നു അവൾടെ ആ ചോദ്യം.... അത് കേട്ടതും അച്ചു മുഖത്തൊരു കള്ളച്ചിരി വിരിയിച്ചു... ഡീ വേദ്യക്കുട്ടീ...എന്നെ ഒരു കാര്യത്തിന് നീയൊന്ന് ഹെൽപ് ചെയ്യണം... എന്ത് കാര്യം...??? വേദ്യേടെ പുരികങ്ങൾ സംശയത്തോടെ ചുളിഞ്ഞു... അത്... നേരത്തെ രാജാറാം ജീ പൂജ നടത്തി വച്ച ആ കലശകുംഭം ഇല്ലേടീ...അത് വല്ല്യമ്മേടെ കൈയ്യിലാ... നമുക്കതൊന്ന് തറവാട്ടില് വച്ചിട്ടു വരാം... അതിന് ഞാനെന്തിനാ അച്ചൂ വരുന്നേ...നീ തന്നെ പോയി വച്ചിട്ട് വന്നാൽ മതി... എനിക്ക് വയ്യ...പപ്പ പറഞ്ഞത് ഞാനെപ്പോഴും ഹേമന്തേട്ടന്റെ കൂടെ വേണംന്നാ... വേദ്യ അതും പറഞ്ഞ് അച്ചുവിനെ വിട്ടകന്നു നടക്കാൻ ഭാവിച്ചതും അച്ചു വീണ്ടും അവളുടെ മുന്നിലേക്ക് ചെന്നു നിന്ന് അവളെ തടഞ്ഞു... വേദ്യേ... പ്ലീസ്...നീ തറവാട്ടിൽ വരെ വന്നില്ലെങ്കിൽ

💬 Comments

View all comments