0%

Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]

Author : Kambikathakal Read All Parts 1.6K
വേണ്ട...വല്ല്യമ്മേടെ കൈയ്യീന്ന് അതൊന്ന് വാങ്ങാനെങ്കിലും എന്റെ കൂടെ വര്വോ...?? പ്ലീസ്... അച്ചൂന്റെ അപേക്ഷാ സ്വരം കേട്ടതും വേദ്യ ഒരുനിമിഷം എന്ത് വേണംന്ന ചിന്തയിൽ മുഴുകി...അപ്പോൾ അവളെ പാളി നോക്കി ഒരു കള്ളലക്ഷണത്തിൽ നിൽക്ക്വായിരുന്നു അച്ചു... ന്മ്മ..ശരി..വാ.. എനിക്ക് രാവണിന്റെ അടുത്തേക്ക് പോകാനുള്ളതാ... അതുകൊണ്ട് പെട്ടെന്ന് വേണം... അത് കേട്ടതും അച്ചൂന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.... തന്റെ പ്ലാനുകൾ workout ആയ സന്തോഷത്തിൽ അച്ചു അവളേം കൂട്ടി വൈദേഹിയ്ക്കരികിലേക്ക് നടന്നു... ആ സമയം ഡയസിൽ രാവണിന്റേയും ത്രേയയുടേയും ഫോട്ടോ ഷൂട്ട് തകർക്കുകയായിരുന്നു.... രാവണിന്റെ ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് അവനെല്ലാവർക്കും മുന്നിൽ പുഞ്ചിരി അഭിനയിച്ചു നിൽക്ക്വായിരുന്നു.... പക്ഷേ ആ സമയം മുതലെടുത്ത് ത്രേയ അവനെ ദേഷ്യം പിടിക്കാനുള്ള വകയൊക്കെ ഒപ്പിക്കുന്നുണ്ടായിരുന്നു... അച്ചൂ..നീ എവിടേക്കാ... ഹോ..നീ ഇതുവരെ എത്തീല്ലേ വന്ന് വേഗം വാ വേദ്യേ... അച്ചു അതും പറഞ്ഞ് വേദ്യേടെ കൈയ്യിൽ പിടിച്ചു വലിച്ച് വൈദേഹിക്കരികിലേക്ക് നടന്നു... വല്യമ്മേ...ആ കലശകുംഭം ഒന്നു തര്വോ...ഊർമ്മിളാന്റി പറഞ്ഞു അത് തറവാട്ടിൽ കൊണ്ട് വയ്ക്കാൻ... അച്ചൂന്റെ ആ പറച്ചില് കേട്ട് വൈദേഹി അവനെ സംശയഭാവത്തിൽ ഒന്ന് നോക്കി... എന്തിന്...ഈ കലശകുംഭം സുരക്ഷിതമായ ഒരു സ്ഥലത്ത് വയ്ക്കണം എന്നല്ലേ രാജാറാം ജീ പറഞ്ഞിട്ടു പോയത്...അപ്പോ റിസപ്ഷൻ കഴിയും വരെ ഇത് ഇവിടെ ഇരിക്കുന്നതല്ലേ അച്ചൂട്ടാ നല്ലത്... വെറുതെ നിങ്ങള് കുട്ട്യോള് കൊണ്ടുപോയി നിലത്തോ മറ്റോ വീണാൽ പിന്നെ അത് മതി..എന്തിനാ വെറുതെ ദോഷങ്ങൾ വിളിച്ചു വരുത്തുന്നത്...
ഏയ്...അത് സാരല്യ വല്യമ്മേ...ഈ കലശകുംഭം ഇവിടെ ഇരുന്നാൽ വല്യമ്മയ്ക്ക് റിസപ്ഷന് നന്നായി പങ്കെടുക്കാൻ കഴിയില്ലല്ലോ...ഞങ്ങളിത് തറവാട്ടിൽ

💬 Comments

View all comments