Chapter Title : ?രാവണത്രേയ 5? [ മിഖായേൽ]
കഴിഞ്ഞു...ഇനി പോകാം..നീ നേരെ ഡയസിലേക്ക് പൊയ്ക്കോളൂട്ടോ.. അവിടെ രാവൺ നിന്നെ കാണാതെ വിഷമിച്ചു നിൽക്ക്വായിരിക്കും...
അച്ചു അതും പറഞ്ഞൊരു ക്രിതൃമ ചിരി വിരിയിച്ചു കൊണ്ട് അവിടം വിട്ട് പുറത്തേക്ക് നടക്കാൻ ഭാവിച്ചു....ബംഗ്ലാവിന്റെ ഒരു ജനൽപ്പാളി കടന്ന് നീണ്ട വരാന്തയിലേക്ക് ഇറങ്ങി നടന്ന അച്ചു പതിയെ നടത്തം ഒന്ന് slow ചെയ്ത് തനിക്ക് എതിർവശം നിന്ന വേദ്യയെ ഒന്ന് നോക്കി...
ജനൽപ്പാളിയ്ക്ക് അപ്പുറവും ഇപ്പുറവും നിൽക്ക്വായിരുന്നു രണ്ടുപേരും... പെട്ടെന്ന് അച്ചു മൊബൈൽ റിംഗ് ചെയ്തത് പോലെ അഭിനയിക്കാൻ തുടങ്ങി...
വേദ്യേ...ഡീ..ഒരു help കൂടി...
ജനൽപ്പാളിയ്ക്ക് അപ്പുറം നിന്ന് അച്ചുവങ്ങനെ പറഞ്ഞതും ഡയസിലേക്ക് പോകാൻ ഭാവിച്ച വേദ്യ ജനൽപ്പാളിയ്ക്ക് ഇടയിലൂടെ അച്ചുവിലേക്ക് ലുക്ക് വിട്ടു...
ഇനിയെന്താ നിനക്ക് വേണ്ടത്...
ദേ.. എന്റെ മൊബൈൽ റിംഗ് ചെയ്യുന്നു...
നീ ഈ താലമൊന്ന് പിടിച്ചേ... ഞാനിപ്പോ തിരികെ വാങ്ങിച്ചോളാം...
അച്ചു അതും പറഞ്ഞ് താലം ജനൽപ്പാളിയ്ക്ക് അരികിലേക്ക് നീട്ടി പിടിച്ചു... പെട്ടെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ ജനൽക്കമ്പിയ്ക്ക് ഇടയിലൂടെ വേദ്യ ആ താലം കൈയ്യെത്തി വാങ്ങി വച്ചു...
തന്റെ പ്ലാനുകൾ വിജയത്തിലെത്തിയ കണക്കെ അച്ചു ഉള്ളിലൊന്ന് പുഞ്ചിരിച്ചു കൊണ്ട് മൊബൈൽ എടുത്ത് ചെവിയോട് ചേർത്തു...
ആ..ഹലോ..പറയെടാ...
എവിടാ നീ..ഹലോ...ഡാ..ഒരു മിനിറ്റേ.. ഇവിടെ റേഞ്ചില്ല..
വേദ്യേ.. ഞാനിപ്പോ വരാമേ..ഇത് ഒരു കാരണവശാലും നിലത്തിടല്ലേ...പിന്നെ എന്താ ഉണ്ടാവുന്നേന്ന് പറയണ്ടല്ലോ...ഇന്ദ്രാവതീ ശാപം...പ്ലീസ് നീ ഒന്ന് adjust ചെയ്യണേ...five minutes...
ഇവിടെ റേഞ്ച് കിട്ടുന്നില്ലെടീ....
അച്ചു അതും പറഞ്ഞ് തിടുക്കപ്പെട്ട് അവിടം വിട്ട് പുറത്തേക്ക് പാഞ്ഞു...
പോയകൂട്ടത്തിൽ അവിടുത്തെ entry curtain close ചെയ്തിട്ടാണ് അവൻ ഡയസിലേക്ക് നടന്നത്... അതുകൊണ്ട്
💬 Comments
View all comments