0%

Chapter Title : Rahasyangal 1 [SwanthamDeepa]

Author : SwanthamDeepa Read All Parts 2.8K

കാരണം ഉണ്ടാകും അവൾക്കു മനസ്സിലാവാത്തത്. എന്തെങ്കിലും പ്രാങ്ക് ആയിരിക്കുമോ? എന്തായാലും അഞ്ജലിയോട് ഇൻഡയറക്റ്റ് ആയിട്ട് ചോദിക്കാം. അവൾ എന്റടുത്തു പറയാതിരിക്കില്ല.

പെട്ടെന്ന് ബെഡ്റൂമിന്റെ വാതൽ അടക്കുന്ന ശബ്ദം കേട്ടു. അഞ്ജലി തിരിച്ചു വന്നിരുന്നു.

"ആഹാ നീ ഗസൽ ഒക്കെ കേട്ടുതുടങ്ങിയോ?".

"ഇല്ലെടി അത് നിന്റെ ഫോൺ ആണ്. എന്റെ ചാർജ് തീർന്നു."

മീര അഞ്ജലിയെ ഒന്ന് നിരീക്ഷിച്ചു. വന്നു ഫോൺ എടുത്തു നോക്കിയ അഞ്ജലിയുടെ മുഖത്ത് പെട്ടെന്നൊരു ചെറിയ ചിരി വന്നിട്ടതങ്ങു പോയി.

"ഇന്ന് വൈകിട്ട് കുറെ ആക്സിഡന്റ് കേസ് ഉണ്ടായിരുന്നു എന്ന് കേട്ട്. ബിസി ആയിരുന്നോ?"

"അതേടാ. നാല് ആക്സിഡന്റ്."

" ജൂനിയർസ് എല്ലാരും ഉണ്ടായിരുന്നോ? അർജുനൊക്കെ?"

പെട്ടെന്ന് അർജുന്റെ പേര് കേട്ട അഞ്ജലി ചെറുതായിട്ടൊന്നു ഞെട്ടി. അവളതു അധികം പുറത്തു കാണിച്ചില്ല. പക്ഷെ  സൂക്ഷിച്ചു നോക്കിയിരുന്ന മീരക്ക് പിടിക്കാൻ അത് ധാരാളമായിരുന്നു.

" ആരൊക്കെയോ ഉണ്ടായിരുന്നു. തിരക്കാകുമ്പോ ആരാ ഏതു കേസ് എന്നൊന്നും ഓർമ്മ  നിക്കില്ല. അവനെ കണ്ടതായിട്ടു ഓർക്കുന്നില്ല."

എന്നിട്ടു പെട്ടെന്ന് ടോപ്പിക്ക് മാറ്റി ഞങ്ങളുടെ ഒരു ഫ്രണ്ട് ആലപ്പുഴയിൽ വച്ച് കല്യാണം കഴിച്ചതിനെ പറ്റി സംസാരിച്ചു തുടങ്ങി.

മീരക്ക് ആകെ ഒരു വല്ലായ്മ തോന്നി. അഞ്ജലി തന്നോട് കള്ളം പറയുകയാണ്. അവളും അർജുനും വൈകുന്നേരം എന്തായാലും ഒരുമിച്ചുണ്ടായിരുന്നു. പക്ഷെ അവൾ മനഃപൂർവം ടോപ്പിക്ക്  മാറ്റി അവളെ ഒളിക്കുന്നു. ഞങ്ങളുടെ ഇടയിൽ ഇങ്ങനുള്ള രഹസ്യങ്ങൾ ഇല്ല എന്ന് മീര വിശ്വസിച്ചിരുന്നു. തന്റെ ഇപ്പോഴത്തെ ഫ്ലിങ് ആയ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലെ വിക്രത്തിനെ പറ്റി പോലും അവൾ സംസാരിച്ചിട്ടുള്ളത് അഞ്ജലിയോട് മാത്രമാണ്.

പെട്ടെന്ന് തന്റെ ഫോണിൽ

💬 Comments

View all comments