0%

Chapter Title : Rahasyangal 1 [SwanthamDeepa]

Author : SwanthamDeepa Read All Parts 2.8K

ഒന്നുരണ്ടു മെസ്സേജ് വന്ന ശബ്ദം കേട്ട് മീര എഴുന്നേൽറ്റു. ഫോൺ എടുത്തിട്ട് ബൈ പറഞ്ഞു ഇറങ്ങാൻ തുടങ്ങി.

" വിക്രം ആയിരിക്കും അല്ലെ? അപ്പോ ഇന്നിനി ഉറക്കം കാണില്ലല്ലോ?" അഞ്ജലി കളിയാക്കികൊണ്ടു പറഞ്ഞു. മീര ചെറിയ ഒരു ചിരി അംത്രം പാസ്സാക്കി.

" ഡീ. പിന്നെ. ഫോട്ടോ വല്ലോം അയക്കുന്നെങ്കിൽ സൂക്ഷിച്ചു വേണേ. തുണിയില്ലാതൊന്നും വേണ്ട. പണ്ട് കോളേജിൽ വച്ച് ടോണിക്കു അയച്ചു നിന്റെ ഫോട്ടോ അവന്റെ ഫ്രണ്ട് കണ്ടതു  നിനക്കറിയാല്ലോ. അവൻ മാന്യനായതുകൊണ്ടു സ്പ്രെഡ് ആക്കാതെ ഡിലീറ്റ് ചെയ്തു. വിക്രം ഒക്കെ എങ്ങനെ ആവും എന്ന് പറയാനാകില്ല."

മീര ഇറങ്ങി ഏഴാമത്തെ നിലയിലെ അവളുടെ ഫ്ലാറ്റിലേക്ക് നടന്നു. അവിടെ സംഭവിച്ചതിനെപ്പറ്റി എന്ത് ചിന്തിക്കണം എന്ന് പോലും അവൾക്കറിയില്ല. തന്റെ ഫ്രണ്ട് തന്നെയല്ലേ അഞ്ജലി? പക്ഷെ അവൾ ചതിക്കുകയാണോ? മാധവിനെ? മീരയെത്തന്നെ? മൂന്നാംക്ലാസ്സിൽ ചോറ് ഷെയർ ചെയ്തു തുടങ്ങിയതാണ് മാധവുമായുള്ള ഫ്രണ്ട്ഷിപ്. അവനെ ചതിക്കാൻ അവളെ അനുവദിച്ചു കൂടാ. അവൾ അവന്റെ ജീവന്റെ ജീവൻ ആണ്. എല്ലാം ഉറപ്പു വരുത്താതെ എല്ലാത്തിനും തെളിവ് കിട്ടാതെ മാധവിന്റെ അടുത്ത് ഇത് പറയാൻ പറ്റില്ല എന്ന് അവൾക്കറിയാം. കൂടുതൽ അന്വേഷിക്കാൻ മീര തീരുമാനിച്ചു.

അഞ്ജലി പറഞ്ഞത് ശെരിയായിരുന്നു. സെക്സ് ചാറ്റോ വിഡീയോ ചാറ്റോ ചെയ്യാൻ തന്നെയാണ് വിക്രം മെസ്സേജ് അയച്ചത്. പക്ഷെ തനിക്കു തലവേദന ആണ് ഉറങ്ങാൻ പോകുവാണെന്നു പറഞ്ഞു മീര അയാളെ ഒഴിവാക്കി. പക്ഷെ മീരക്ക് ഉറക്കം  തീരെ വരുന്നില്ലായിരുന്നു.

തുടരട്ടെ? കമ്മന്റ്സ് ഇടണേ .

സ്വന്തംദീപ

💬 Comments

View all comments