Chapter Title : രമിത 5 [MR WITCHER] [Climax]
അങ്ങനെ അവളെ അവോയ്ഡ് ചെയ്യാണ്ടായിരുന്നു "
"ഒന്നു പോടാ അതൊന്നും കുഴപ്പം ഇല്ല....."
"ഡാ ഞാൻ ഒരു കാര്യം പറയട്ടെ "
"എന്താടാ പറ "
"ഡാ അവൾക്കു നിന്നോട് പ്രേമം ആണോന്നു എനിക്കു സംശയം ഉണ്ട്..."
"ഒന്ന് പോടാ... നീ എന്ത് തേങ്ങയ ഈ പറയുന്നേ.... പ്രേമം അതും എന്നോട് "
"എന്താടാ നിനക്ക് കുഴപ്പം.... നീ സുന്ദരൻ അല്ലേ... പിന്നെ കലിപ്പാൻ ആണെന്നെ ഒള്ളു... അവൾ ഒരു കാന്താരി ആണെടാ... അപ്പോൾ പൊളി അല്ലേ... കലിപ്പനും കാന്താരി യും "
അവൻ ഒരു ഫ്രഷ് തമാശ പറഞ്ഞു എന്നാ പോലെ ചിരിക്കാൻ തുടങ്ങി....
"ഡാ ഞാൻ കണ്ടിട്ടുണ്ട് അവൾ നിന്നെ നോക്കുന്നത് കുറെ വട്ടം... ഇടയ്ക്കു നിന്നെപ്പറ്റി ക്ലാസ്സിലെ നമ്മുടെ ഫ്രണ്ട്സിന്റെ അടുത്ത് എല്ലാം ചോദിക്കുന്നതും കണ്ടു... നിന്നോട് സംസാരിക്കാൻ വേണ്ടി മാത്രം ആണ് അവൾ ഓരോ കാര്യം പറഞ്ഞു വരുന്നത്....... നിനക്ക് മാത്രം അത് മനസ്സിലായില്ല പൊട്ടൻ "
"ഒന്ന് പോടാ... അല്ലേലും പ്രേമിക്കാൻ ഒന്നും എന്നെ കിട്ടൂല... അവൾ നല്ല വീട്ടിലെ കുട്ടി അല്ലേ.. അതൊന്നും ശെരി ആവില്ല "
"ഡാ അതൊന്നും കുഴപ്പം ഇല്ല"
ഞങ്ങൾ അങ്ങനെ ഓരോന്നും സംസാരിച്ചു ഇരുന്നു...
അങ്ങനെ ദിവസ്സങ്ങൾ കുറച്ചു കടന്നു പോയി.. ധന്യ ഇടയ്ക്കു ഇടയ്ക്കു എന്നോട് സംസാരിക്കാൻ ഒക്കെ വരും എങ്കിലും ഞാൻ അവളിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി.. തന്റെടി ആയിരുന്ന ധന്യ എന്നോട് മാത്രം പൂച്ചാക്കുട്ടിയെ പോലെ ആയിരുന്നു..
അങ്ങനെ ഒരു ദിവസ്സം ഞങ്ങൾ ക്ലാസ്സിൽ ഇരിക്കുക ആയിരുന്നു... ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ടൈം ആയിരുന്നു... ഞാനും കിച്ചുവും പുറത്തു പോകാൻ എണീറ്റത്തും ധന്യ വന്നു എന്റെ മുന്നിൽ നിന്നു..... ക്ലാസ്സിലെ കുട്ടികൾ മുഴുവൻ ആ കാഴ്ച കണ്ടു നോക്കി നിന്നു.. അവൾ എന്റെ കണ്ണിലോട്ടു തന്നെ നോക്കി നിന്നു...
" I LOVE U GOKUL "
ക്ലാസ്സിലെ കുട്ടികൾ നോക്കി നിൽക്കെ അവൾ എന്നോട് ഇഷ്ടം പറഞ്ഞു... ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ
💬 Comments
View all comments