0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 889

നോക്കി തന്നെ നിൽക്കുക ആയിരുന്നു... എല്ലാരുടെയും മുന്നിൽ വച്ചു അവൾ അങ്ങനെ പറഞ്ഞത് എനിക്കു നല്ല ദേഷ്യം വന്നു... ഞാൻ അവളെ മുഖത്തു ദേഷ്യത്തിൽ നോക്കി യിട്ട് ഇറങ്ങി നടന്നു... പോകുന്ന വഴിയിൽ ദേഷ്യം കൊണ്ട് ക്ലാസ്സിലെ ഡോർ പിടിച്ചു  വലിച്ചാടച്ചു.. ആ സൗണ്ട് കേട്ടു ക്ലാസ്സിലെ എല്ലാ കുട്ടികളും ഒന്ന് ഞെട്ടി... ഞാൻ അവിടെ നിൽക്കാതെ പുറത്തു പോയി..

അങ്ങനെ പിന്നെയും ദിവസ്സങ്ങൾ കഴിഞ്ഞു പോയി.... അവൾ പിന്നെയും എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു വന്നു തുടങ്ങി.....ഞാൻ വലിയ  മൈൻഡ് കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുന്നു..... ഇതിനിടയിൽ ഈ കാര്യം എല്ലാം കോളേജിൽ എല്ലാരും അറിഞ്ഞു..... കുറെ കുട്ടികൾ അവളെ ഇതിന്റ പേരും പറഞ്ഞു കളിയാക്കാൻ ഒക്കെ തുടങ്ങി.... ഞാൻ കാരണം അവൾ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്കു അവളോട്‌ ചെറിയ സഹദപം ഒക്കെ വന്നു....

ചിലപ്പോൾ അവൾ കളിയാക്കലുകൾ കൊണ്ട് ക്ലാസ്സിൽ  വിഷമിച്ചു ഇരിക്കുക ആയിരുന്നു.... എനിക്കു അവളോട്‌ ഉള്ള മനോഭാവം മാറി കൊണ്ടിരിക്കുന്നു.... പതുക്കെ പതുക്കെ അത് ചെറിയ ഒരു ഇഷ്ടം ആയി മാറി....

ഒരു ദിവസ്സം അവൾ പതിവുപോലെ എന്നോട് വന്നു സംസാരിച്ചു........ എന്നാൽ ഞാൻ മൈൻഡ് ചെയ്യാത്തത്തിൽ അവൾ വിഷമിച്ചു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു.... പെട്ടന്ന് ഉള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടി  എന്നെ നോക്കി.. എന്റെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു.... അവൾ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി.............. ഞാൻ അവളുടെ കണ്ണിൽ നോക്കി തന്നെ പറഞ്ഞു....

"I LOVE YOU DHANYA "

ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി...... എന്നിട്ട് എന്നെ വന്നു കെട്ടിപിടിച്ചു.... അവൾ പെട്ടന്ന് ഇങ്ങനെ ചുമ്മാ  ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല.... ഞാൻ നോക്കിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിന്നു... ഞാൻ ഉടനെ അവളെ പിടിത്തത്തിൽ നിന്നു വിടുവിച്ചു... അവൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു....

.................................................... അങ്ങനെ ഞങ്ങൾ കോളേജിൽ പ്രേമിച്ചു നടന്നു.. എപ്പോഴും ഞങ്ങളുടെ കൂടെ  കിച്ചുവും ഉണ്ടായിരുന്നു.....

💬 Comments

View all comments