Chapter Title : രമിത 5 [MR WITCHER] [Climax]
കേട്ട ഭാവം ഇല്ലായിരുന്നു....... ഞാൻ അവളെ ചേർത്ത് നിർത്തി കാര്യം പറഞ്ഞു...... ഇനിയും അവളെ വിഷമിക്കണ്ട എന്ന് കരുതി പറഞ്ഞു വിട്ടു..... എല്ലാം മറക്കാൻ ഞാൻ അവളോട് പറഞ്ഞു......
ഞാൻ വണ്ടി എടുത്തു എങ്ങോട്ടുന്നില്ലാതെ പോയി... ഞാൻ അവരുടെ ഫോൺ ചെക്ക് ചെയ്തു വീഡിയോ വേറെ എവിടെയും ഷെയർ ആയിട്ടില്ലെന്നു ഉറപ്പു വരുത്തി....
കുറച്ചു കഴിഞ്ഞപ്പോൾ വേണി മിസ്സ് വിളിച്ചു... നാളെ കോളേജിൽ വരുമ്പോൾ വീട്ടിൽ നിന്നു ആളെ കൊണ്ട് വരണം എന്നും.... കിച്ചു നു ബോധം വന്നു എന്നും കയ്യും കാലും... വാരിയെല്ലും എല്ലാം പൊട്ടൽ ഉണ്ടെന്നു പറഞ്ഞു.... എന്നാലും എനിക്കു അവനോടു ഉള്ള ദേഷ്യം കുറഞ്ഞിരുന്നില്ല.....
ഞാൻ വീട്ടിൽ പോയി..... എല്ലാരോടും നടന്ന കാര്യം എല്ലാം പറഞ്ഞു.. അവർക്കു കിച്ചുവിന്റ കാര്യം ഒരു ഷോക്ക് ആയിരുന്നു... കാരണം അവനെ സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു അമ്മ കണ്ടിരുന്നത്...... എന്നാൽ ഞാൻ അവനെ തല്ലിയതിൽ ആരും ഒന്നും പറഞ്ഞില്ല.. എല്ലാംവർക്ക് ധന്യയുടെ അവസ്ഥ ഓർത്തു ദുഃഖം ആയിരുന്നു........
...................................................................
അടുത്ത ദിവസം മിസ്സ് പറഞ്ഞത് അനുസരിച്ചു ഞാനും ചേട്ടനും കോളേജിൽ പോയി.... പ്രിൻസിപ്പലിന്റെ റൂമിനു വെളിയിൽ കിച്ചുവിന്റ അമ്മയും അച്ഛനും ഉണ്ടായിരുന്നു..... അവന്റെ അച്ഛൻ ഈ ഇടയ്ക്കു ആണ് നാട്ടിൽ വന്നത്..... അവർ എന്നെ നോക്കി എങ്കിലും ഞാൻ ദേഷ്യത്തിൽ ആയിരുന്നു... തൊട്ടപ്പുറത്തു ധന്യയും ഫാമിലിയും ഉണ്ടായിരുന്നു..... അവൾ ഇപ്പോഴും പഴയ കോലം തന്നെ ആയിരുന്നു.. അവളെ അങ്ങനെ കണ്ടപ്പോൾ എനിക്കു കണ്ണ് നിറഞ്ഞു..... ഞാൻ അവരുടെ അടുത്ത് പോയി.. എന്നെ കണ്ടപ്പോഴും അവൾ ഒന്നും മിണ്ടാതെ അവളുടെ അമ്മയുടെ തോളിൽ ചാരി തന്നെ നിന്നു..
എനിക്കു അവളുടെ വീട്ടുകാരോട് ഒന്നും പറയാൻ കഴിഞ്ഞില്ല...... ഞാനും ഒന്നും പറയാതെ നിന്നു... കുറച്ചു കഴിഞ്ഞു തലയിൽ ഒരു കേട്ടുമായി രേഷ്മയും ഫാമിലിയും വന്നു.... ഞാൻ അവളെ ദേഷ്യത്തിൽ നോക്കി അവിടെ നിന്നു... എന്റെ അടി കൊണ്ട് അവശൻ ആയതിനാൽ കിച്ചു മാത്രം വന്നില്ല.......
പ്രിൻസിപ്പൽ ഞങ്ങളെ എല്ലാരേയും അകത്തേക്ക് വിളിച്ചു.... കാര്യങ്ങൾ പറഞ്ഞു തുടങ്ങി.... ഞാനും നടന്ന
💬 Comments
View all comments