Chapter Title : രമിത 5 [MR WITCHER] [Climax]
"
ഞാൻ അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു.... ഞങ്ങൾ രണ്ടും ഉടുമ്പിനെ പോലെ പിടിച്ചു നിന്നു... എന്റെ കണ്ണുകളും നിറഞ്ഞു... അവളുടെ... ഞാൻ വിഷമം എല്ലാം കരഞ്ഞു തീർത്തു... ഒരുപാട് നേരം ഞങ്ങൾ അതെ നിൽപ്പ് തുടർന്നു....
ഒരുപാട് നേരത്തെ മൗനത്തിനു ശേഷം മാളു പറഞ്ഞു
"പോകാം നമുക്ക് "
" എങ്ങോട്ട് പോകാന്നു....? "
''നമുക്ക് നമ്മുടെ വീട്ടിൽ പോകാം.... "
" എടി പെണ്ണെ നീ ഇപ്പോൾ ഇങ്ങോട്ട് വരുന്നതല്ലേ ഒള്ളു.... കുറച്ചു ദിവസം കഴിഞ്ഞു വാ "
""പറ്റില്ല ഇപ്പോൾ പോകാം.... എനിക്കു എല്ലാരേയും കാണണം... പ്ലീസ് വാ പോകാം "
"ആ പോകാം ... നിന്റെ അമ്മയോടും അച്ഛനോടും എന്ത് പറയും "
"അത് ഞാൻ പറഞ്ഞോളാം വാ....... "
അവൾ എന്റെ കയ്യും പിടിച്ചു.... ഹാളിൽ കൊണ്ട് പോയി... അവിടെ ഞങ്ങളെ കാത്തു അവർ നിൽക്കുക ആയിരുന്നു... അവരെ കണ്ടപ്പോൾ ഞാൻ കൈ വിടുവിക്കാൻ നോക്കി എങ്കിലും അവൾ സമ്മതിക്കാതെ ചേർത്ത് പിടിച്ചു..... അവർ ഞങ്ങളെ നോക്കി ചിരിച്ചു....
"അമ്മേ ഞങ്ങൾ പോകുവാണേ....."
എന്നാൽ അവരുടെ മുഖത്തു ഭവ വ്യത്യാസം ഒന്നും ഉണ്ടായില്ല......
"എന്താ മോളെ ഇപ്പോൾ തന്നെ...... ഉണ് കഴിച്ചിട്ട് പോയാൽ പോരേ...."
അവർ പറഞ്ഞാതു കേട്ടു എനിക്കു ഒന്നും മനസ്സിലായില്ല...
"അത് അമ്മേ ഇപ്പോൾ ഇറങ്ങിയാലെ ഇരുട്ടുന്നതിനു മൂന്നോ ഞങ്ങൾക്ക് വീട്ടിൽ എത്താൻ പറ്റു.... ഞങ്ങൾ 3 ദിവസം കഴിഞ്ഞ് വരാം... അപ്പോൾ നിങ്ങൾ ഒരു അടിപൊളി വിരുന്നു തന്നാൽ മതി..."
അവൾ അതും പറഞ്ഞു എന്നെയും വലിച്ചു കൊണ്ട് പോയി... ഞാൻ ഒന്നും മനസ്സിലാകാതെ അവളുടെ പുറകെ പോയി.. അവൾ എന്നെ വലിച്ചു കാറിൽ കയറ്റി അവളും കയറി.. ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര തുടങ്ങി... അവൾ വളരെ സന്തോഷവതി ആയിരുന്നു.... എന്നാൽ എനിക്കു ഒന്നും മനസ്സിലായില്ല.. ഞാൻ അവളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു..
"അതെ മാളു "
"ഉം "
"അത് നീ ഇന്ന് പോകുന്നു എന്ന് പറഞ്ഞപ്പോൾ നിന്റെ അമ്മയും അച്ഛനും എന്താ എത്തിരൊന്നും പറയാതിരുന്നേ.?"
💬 Comments
View all comments