0%

Chapter Title : രമിത 5 [MR WITCHER] [Climax]

Author : MR WITCHER Read All Parts 914

"അതോ "

"പറ എന്റെ മാളുവെ "

"അത് ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു... ഇന്ന് വന്നു എന്നെ കൊണ്ടുപോകും എന്ന്.. ഇന്നലെ ചേട്ടത്തി വിളിച്ചു എല്ലാം പറഞ്ഞു.... അപ്പോൾ എനിക്കു ഉറപ്പായിരുന്നു ഇന്ന് വരും എന്ന് ??"

അവൾ വളരെ ആത്മ വിശ്വസ്സത്തോടെ പറഞ്ഞു.... അവൾ എന്റെ തോളിൽ ചാരി ഇരുന്നു... ഞാനും അതൊക്കെ കേട്ടു ചിരിച്ചു വണ്ടി ഓടിച്ചു കൊണ്ടിരുന്നു... കുറെ ദൂരം പോയപ്പോൾ അവൾ പെട്ടന്ന് വണ്ടി നിർത്താൻ പറഞ്ഞു... ഞാൻ ഒരു മരത്തിന്റെ തണലിൽ വണ്ടി നിർത്തി... അവളുടെ മുഖത്തു എന്തെന്ന ഭാവത്തിൽ നോക്കി....

"അതെ "

''എന്താടി മാളുട്ടി "

"എനിക്കു ഒരു ഐസ് ക്രീം വാങ്ങി തരുവോ? "

റോഡിന്റെ അപ്പുറത്ത് ഉള്ള ഐസ് ക്രീം വണ്ടി ചൂണ്ടി കൊച്ചു കുട്ടികളെ പോലെ അവൾ പറഞ്ഞു... എനിക്കു അത് കേട്ടപ്പോൾ ചിരി ആണ് വന്നത്... ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി...

അത് കണ്ടു അവൾ മുഖം കപട ദേഷ്യം കാണിച്ചു.. അവളുടെ കട്ടായം കണ്ടു എനിക്കു ചിരി അടക്കാൻ പറ്റിയില്ല... ഞാൻ പിന്നെയും ചിരിക്കാൻ തുടങ്ങി...

എന്നാൽ അവളുടെ അടുത്ത നിക്കാം ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചില്ല... പെട്ടന്ന് തന്നെ അവൾ എന്റെ മുഖത്തിന് മുന്നിൽ വന്നു എന്റെ അധരങ്ങൾ കവർന്നു..... ഞാൻ പെട്ടന്ന് ഞെട്ടി തരിച്ചു.. എന്നാൽ ഇതിനോടകം എന്റെ ചുണ്ടുകൾ അവളുടെ നിയന്ത്രണതിൽ ആയി.. ഒരു പകപ്പ് മാറിയ ഞാൻ അവളോട്‌ സഹകരിച്ചു.... ഒരുപാട് നേരം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞു..

ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ രണ്ടു പേരും വിട്ടു മാറി... ഞാൻ പതിയെ പതിയെ വായു കണ്ട്രോൾ ചെയ്തു... അവളുടെ മുഖത്തു നോക്കിയപ്പോൾ പെണ്ണ് എന്നെ തന്നെ നോക്കി ഇരിക്കുന്നു... ഞാൻ ആവളുടെ കവിളിൽ ഒരുപാട് ഉമ്മ കൊടുത്തു.. അവൾ എന്നെ കെട്ടിപിടിച്ചു... കുറച്ചു നേരം ഇരുന്നപ്പോൾ ആണ് റോഡ് ആണെന്ന് ഞങ്ങൾക്ക് ബോധം വന്നത്... ഞാൻ അവളെ വിട്ടു മാറി... കാറിനു പുറത്തു ഇറങ്ങി..... ആദ്യ അനുഭവത്തിന്റെ ഒരു സന്തോഷം എനിക്കു ഉണ്ടായിരുന്നു....

💬 Comments

View all comments