രണം [Vishnu]
രണം
Ranam | Author : Vishnu
സൂര്യൻ ഉണർന്നു തുടങ്ങിയ സമയം…ആ ഗ്രാമത്തിൽ പത്രമിടുന്ന പയ്യൻ ചെറിയ വഴികളിലൂടെ ഓരോ വീടുകളിലായി പത്രമിട്ടു പോയ്കൊണ്ടിരുന്നു…
സ്കൂൾ സമയം ആകുന്നതിനു മുന്നേ തന്നെ പണി തീർക്കാൻ ഉള്ള വേഗത്തിൽ ആയിരുന്നു ആ പയ്യൻ അവന്റെ പണി ചെയ്തുകൊണ്ടിരുന്നത്..
അങ്ങനെ അവൻ ഓരോ വീടുകളിലായ് പത്രം ഇട്ടുകൊണ്ടാണ് ഒരു വീടിനു മുന്നിൽ എത്തിയത്…ഒരു വലിയ വയലിനു മുന്നിലായ് ഒരു നില മാത്രമുള്ള ഒരു ചെറിയ വീട്..
എന്നാൽ പൂച്ചെടികളും മരങ്ങളും കൊണ്ട് ആ വീട് കാണാൻ തന്നെ നപ്ല ഭംഗി ആയിരുന്നു…ആ വീടിനു മുന്നിൽ നിർത്തി പത്രം ഇട്ട ശേഷം ആ പയ്യൻ സൈക്കിൾ എടുത്തു മുന്നോട്ട് നീക്കിയതും ഒരു നിമിഷം നിന്നു..
പൊതുവെ പത്രം ഇടുന്ന സമയം എപ്പഴും ആ വീട്ടിലെ ചേച്ചി മുറ്റത് ഉണ്ടാകാറുണ്ട് അവനോടു കുശലം ചോദിക്കാറുമുണ്ട്.. എന്നാൽ ഇന്ന് അതുണ്ടാവില്ല.. പൂർണമായും ഒരു നിശബ്ദത….
സൈക്കിൾ അവിടെ വച്ച ശേഷം മെല്ലെ അവൻ ആ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി.. പുറമെ ഒരു മാറ്റവും ഇല്ലായിരുന്നു.. എന്നാൽ മുറ്റം എന്നും അടിച്ചുവരുന്ന സമയം കഴിഞ്ഞിരിക്കുന്നു….എന്നാൽ ഇന്ന് മുറ്റത് ഇലകൾ വീണു കിടക്കുന്നുണ്ട്..
അവൻ കാര്യം അറിയാനായി ആ പത്രവും നിലത്തു നിന്നും എടുത്ത ശേഷം മുറ്റത്തേക് കയറിയപ്പോഴാണ് ഒരു മണം അവന് കിട്ടിയത്…ചോരയുടെ മണം…
ഡോർ ലോക്ക് അല്ല എന്ന് കണ്ടതും അവന്റെ നെഞ്ചിടിക്കാൻ തുടങ്ങി…ഉള്ളിൽ അവൻ പോലും അറിയാതെ ഭയം നിറഞ്ഞു തുടങ്ങി…അരുതാത്തത് ഒന്നും നടക്കരുതെന്ന പ്രാർത്ഥനയോടെ അവൻ ആ ഡോർ തുറന്നതും അവൻ ആ കാഴ്ച കണ്ടു പേടിച്ചു പിന്നോട്ട് വീണു പോയിരുന്നു…
കണ്ട കാഴ്ച്ചയിൽ പേടിച്ച അവന്റെ ശബ്ദം പോലും പുറത്തേക് വന്നില്ല…
ആ വീടിന്റെ ഹാളിൽ ആയി 3 ശരീരങ്ങൾ ചലനം ഇല്ലാതെ കിടക്കുന്ന കാഴ്ച…അകത്തളം പൂർണമായും ചോര കൊണ്ട് നിറഞ്ഞിരുന്നു…
ആ ഹാളിൽ നിന്നുമുള്ള ഒരു മുറിയിൽ നിന്നും ചരിയിട്ട ഡോറിന് സൈഡിലൂടെ ഒരു വര പോലെ ചോര ഒഴുകി കട്ട പിടിച്ചിരുന്നു….
—
രാത്രി….ചെന്നൈ നഗരത്തിന്റെ പല ഭാഗത്തും മഴ പെയ്തുകൊണ്ടിരുന്ന സമയം…ചെന്നൈ നഗരത്തിൽ നിന്നും വിട്ടു മാറിയുള്ള ഒരു റോഡിലൂടെ ഒരു റേഞ്ച് റോവർ ചീറി പാഞ്ഞു….
കുറച്ചു നേരത്തിനു ശേഷം ആ കാർ ഒരു ഗാരേജിലേക് ആയിരുന്നു കയറിയത്…മുഴുവൻ ഇരുട്ട് ആയിരുന്ന ആ സ്ഥലത്ത് വെളിച്ചം ഉണ്ടായിരുന്നത് ആ ഗാരേജിൽ മാത്രം ആയിരുന്നു..
ആ കാറിൽ നിന്നും ഒരാൾ ആ ഗാരേജിലേക് ഇറങ്ങി…കഴുത്തിൽ കത്തിയുള്ള ഒരു സ്വർണ മാല…ആ കറുപ്പ് ഷിർട്ടിന്റെ മുകളിലെ ബട്ടനുകൾ ഇടാത്തത് കൊണ്ട് തന്നെ നന്നായി കാണാം..
അയാൾ ചുറ്റും നോക്കിയ ശേഷം അവന്റെ മുന്നിലെ മൂന്ന് പേരെ നോക്കി…ഒരു മേശയ്ക്കു ചുറ്റും ഇരുന്നു മദ്യപിക്കുന്ന മൂന്ന് പേർ…
രാജീവ്, ശബരി, വിനോദ്…
അവർ മൂന്നു പേരും അയാളെ നോക്കി ചിരിച്ചു…ആയാലും
“വെൽക്കം വെൽക്കം മിസ്റ്റർ ഡിക്സൺ…എത്ര നാൾ ആയി കണ്ടിട്ട് “
കയ്യിലെ സിഗററ്റ്
💬 Comments
View all comments