0%

Chapter Title : രതി ഗന്ധർവ്വൻ: ഒരു പുനർജന്മം 1 [Salam]

Author : Salam Read All Parts 46.9K

വേണ്ടി ഇറങ്ങി

"അമ്മേ കുറച്ച് പണികൾ ചെയ്യാനുണ്ട് നാളെ ഞാൻ തീർച്ചയായും വരാം .."

"ശരി സൂക്ഷിച്ചു പോകണേ എന്റെ മോൻ"

"സൂക്ഷിക്കാം അമ്മേ"

അടുത്ത ദിവസം വൈകുന്നേരം അഭി ബാലന്റെ വീട്ടിൽ വീണ്ടും വന്നു. ഇത്തവണ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചിട്ടായിരുന്നു വരവ്

അവന്റെ കയ്യിൽ ഒരു ഭക്ഷണപ്പൊതി ഉണ്ടായിരുന്നു.

മാധവി ഇന്നലത്തെപോലെ സോഫയിൽ ഇരിക്കുന്നുണ്ട്. പക്ഷേ ഇന്ന് മുടി ചീകിയിരുന്നു.

“വാ അഭീ… ഇരിക്ക്.”

അഭി ഭക്ഷണപ്പൊതി അവിടെയുള്ള ടേബിളിൽ വെച്ചു.

“ഇത് അമ്മയ്ക്കുള്ള ഭക്ഷണമാണ് ചൂടുള്ളതാണ് വേഗം കഴിക്കണം”

മാധവി അവനെ നോക്കി.

“മോൻ എന്തിന് ഇങ്ങനെ ബുദ്ധിമുട്ടാവുന്നേ?”

“അമ്മ ഒറ്റയ്ക്കിരിക്കുമ്പോൾ ഭക്ഷണം ശരിയായി കഴിക്കാറില്ല എന്ന് തോന്നി.”

അത് കേട്ടപ്പോൾ മാധവിയുടെ ഹൃദയത്തിൽ ഒരു കോളിളക്കം ഉണ്ടായപോലെ ആദ്യമായിട്ടാണ് ഒരു ആൺ തന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ കൊടുക്കുന്നത്

മാധവി എഴുന്നേറ്റ് സോഫയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിൽ പോയി പാത്രങ്ങൾ എടുത്തുവന്നു.

“അഭി നീയും കഴിക്കാൻ വാ … ഒറ്റയ്ക്ക് ഇത് മൊത്തം കഴിക്കാൻ എനിക്ക് പറ്റില്ല”

"ശരി അമ്മേ"

ഇരുവരും നിശബ്ദമായി ഭക്ഷണം കഴിച്ചു എഴുന്നേറ്റു മാധവി പാത്രങ്ങൾ ഒക്കെ കഴുകി വന്നു സോഫയിൽ ഇരുന്നു അഭിയുടെ കൂടെ

പിന്നീട് മാധവി സംസാരം തുടങ്ങി.

“നിന്റെ അമ്മ… സരസ്വതിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”

“ഇപ്പോഴും മാറ്റമൊന്നുമില്ല മരുന്ന് കഴിക്കുന്നുണ്ട്.”

മാധവി തലയാട്ടി

“അവൾ ഭാഗ്യവതി ഇതുപോലെ സ്നേഹമുള്ള ഒരു മകനെ കിട്ടിയല്ലോ.”

"ഇപ്പോൾ അമ്മയ്ക്കും"

ബാലൻ കൂട്ടിച്ചേർത്തു

അവൾ അത് കേട്ട് ചിരിച്ചു

അവൾ തുടർന്നു.

“എന്റെ ഭർത്താവ് മരിച്ചപ്പോൾ ബാലൻ ചെറുതായിരുന്നു.

💬 Comments

View all comments