0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
കണ്ണുരുട്ടി  . "ഹ്മ്മ്..ഇപ്പൊ നിക്കും ..." മഞ്ജുസിന്റെ സ്വഭാവം അറിയാവുന്ന എന്റെ അമ്മച്ചി അതുകേട്ടു ചിരിച്ചു . "അങ്ങനെ ഒന്നും ഇല്ല അമ്മെ ..ഞാൻ വേണേൽ ഇവിടെ നിന്നോളം " മഞ്ജുസ് ഞങ്ങൾ പറഞ്ഞത് ഇഷ്ടമാകാത്ത പോലെ മുഖം വീർപ്പിച്ചു . "ആഹ് ..നല്ല കാര്യം ...ന്റെ മോള്  ഇതൊക്കെ എന്നും പറയുന്നത് കേട്ടാൽ മതി " എന്റെ അമ്മച്ചിയും മഞ്ജുസിനിട്ടു ഒന്ന് താങ്ങി . അതോടെ മഞ്ജുസും ഒന്ന് പ്ലിങ് ആയി !
"നിങ്ങള് ഇവിടെ നിന്ന് പ്രസംഗിക്കാതെ അകത്തോട്ടു കയറ് . പോവലും വരലും ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം " രണ്ടുപേരോടുമായി തീർത്തു പറഞ്ഞുകൊണ്ട് മാതാശ്രീ ഉമ്മറത്തേക്ക് കയറി .പിന്നാലെ ഞങ്ങളും .  അപ്പോഴേക്കും ശബ്ദമൊക്കെ കേട്ട് അഞ്ജുവും ഉമ്മറത്തേക്കെത്തി . "ആഹാ ..ഇതാരൊക്കെയാ ..ഇവരൊക്കെ എവിടുള്ളതാ അമ്മെ ? ഇവിടെ ഒന്നും മുൻപ്  കണ്ടിട്ടില്ലല്ലോ " ഞങ്ങളെ കണ്ടതും അവളൊന്നു ആക്കികൊണ്ട് തിരക്കി . "ഒന്ന് വെറുതെ ഇരിക്കെടി പെണ്ണെ ..വന്നു കേറിയില്ല .." അഞ്ജുവിന്റെ സംസാരം കേട്ട് അമ്മച്ചി ചൂടായി . "എന്റെ എടത്തിയമ്മ എന്താ ഒന്നും മിണ്ടാതെ നിക്കണേ ? ഇങ്ങോട്ടു വന്നത് ഇഷ്ടായില്ലേ?" അവള് കൊഞ്ചിക്കൊണ്ട് മഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി.  ചോദ്യം കേട്ടതും മഞ്ജുസ് അവളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി . "അമ്മ പോയിട്ട് കുടിക്കാൻ എന്തേലും എടുത്തേ ..എനിക്ക് നല്ല ദാഹം " അഞ്ജുവിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ അമ്മയോടായി പറഞ്ഞു . "ആഹ്...ചായ മതിയോടാ ?" മാതാശ്രീ എന്നെ ചോദ്യ ഭാവത്തിൽ നോക്കി

💬 Comments

View all comments