Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]
അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
"പിന്നെ എന്തൊക്കെ ഉണ്ട് എടത്തിയമ്മേ വിശേഷം ? ഒരു മാസം കൊണ്ട് ഒന്ന് മെച്ചപ്പെട്ടല്ലോ ?"
മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് അഞ്ജു ചിരിച്ചു .
"ആഹ് എങ്ങനെ മെച്ചപ്പെടാതെ ഇരിക്കും ..നല്ല തീറ്റയല്ലേ"
ഞാൻ അത് കേട്ട് പയ്യെ പറഞ്ഞു .
"ഞാൻ തന്നോട് ചോദിച്ചില്ല ..ചേച്ചി പറയട്ടെ .."
ഞാൻ ഇടക്ക് കേറി പറഞ്ഞത് ഇഷ്ടമാകാത്ത പോലെ അഞ്ജു പുച്ഛമിട്ടു ."ഓഹോ ..."
അവളുടെ ഭാവം കണ്ടു ഞാനും സ്വല്പം പുച്ഛം വിതറി .
"പറ പെണ്ണുമ്പിള്ളേ ..വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ പോലും മൈൻഡ് ഇല്ലല്ലോ ? ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ ?"
മഞ്ജുസിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അഞ്ജു പയ്യെ തിരക്കി . ഞാൻ അത് മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി .
"സോറി മോളെ ...ഓരോ തിരക്കായിട്ടാ..."
അഞ്ജു പറഞ്ഞതിൽ ചെറിയ വാസ്തവം ഉള്ള പോലെ മഞ്ജുസ് ചിണുങ്ങി .
"ഒന്ന് പോ ചേച്ചീ..ഞാൻ ചുമ്മാ പറഞ്ഞതാ ..."
മഞ്ജുസിന്റെ മുഖം മാറിയത് കണ്ട് അഞ്ജു ചിരിയോടെ പറഞ്ഞു .
"ഹ്മ്മ്...പിന്നെ എന്താ നിന്റെ വിശേഷം ? വെക്കേഷൻ ആയിട്ട് എവിടേക്കും പോയില്ലേ ?"
മഞ്ജുസ് കുശലം തിരക്കുന്ന പോലെ ആവേശത്തോടെ ചോദിച്ചു .
"കഴിഞ്ഞ ആഴ്ച ഞാനും അമ്മയും തറവാട്ടിൽ ആയിരുന്നു ..രണ്ടീസം മുന്നെയാ വന്നത് .."
അഞ്ജു പയ്യെ പറഞ്ഞു .
"ഹ്മ്മ് ..ഞങ്ങളെ ഒകെ അന്വേഷിച്ചോ ?"
മഞ്ജുസ് സംശയത്തോടെ തിരക്കി .
"പിന്നെ അന്വേഷിക്കാതെ ...എല്ലാര്ക്കും പരിഭവം ആണ് . നിങ്ങള് മാത്രം അവിടെ ഒറ്റയ്ക്ക് പോയി നിൽക്കുന്നത് എന്തിനാണെന്നാ എല്ലാരും ചോദിക്കുന്നത് "
അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
"സ്സ്...ശൊ..ദൈവമേ .അവസാനം ഞാൻ കാരണം ആണ് കവി അങ്ങോട്ടൊക്കെ ചെല്ലാത്തത് എന്ന് പറയോ ?"
മഞ്ജുസ് ഒരു സംശയം പ്രകടിപ്പിച്ചുകൊണ്ട് നഖം കടിച്ചു .
"ആഹ്..ചിലപ്പോ പറഞ്ഞെന്നൊക്കെ വരും . ഏതു നേരവും അവന്റെ കൂടെ നടന്നാൽ മതിയോ ? അവനവന്റെ കുടുംബക്കാരെ ഒകെ പോയി കണ്ടൂടെ ?
💬 Comments
View all comments