0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 497
അവിടെ സോഫയിലിരുന്നു സംസാരിക്കുന്നുണ്ട് . ഞങ്ങളെ കണ്ടതും അവർ സംസാരം അവസാനിപ്പിച്ചുകൊണ്ട് എഴുനേറ്റു . "അആഹ്..എന്ന പിന്നെ വരട്ടെ മോനെ ..കാണാം .." റോബിന് ഹസ്തദാനം നൽകികൊണ്ട് മഞ്ജുവിന്റെ അച്ഛൻ ചിരിച്ചു . അതിനു റോബിനും സന്തോഷത്തോടെ തലയാട്ടി . "എന്ന പിന്നെ നമ്മൾക്കങ്ങോട്ടു നീങ്ങിയാലോടി?" എന്റെ കൂടെ ഒട്ടിനിൽക്കുന്ന മഞ്ജുവിനെ നോക്കികൊണ്ട് അവളുടെ അച്ഛൻ ചോദിച്ചു . "ഹ്മ്മ്.." അതിനു അവൾ പയ്യെ മൂളി . "ആഹ്...എന്ന മോനെ...റോസ് മോളെ ...അങ്ങനെ ആവട്ടെ .ഒകെ നന്നായി വരാൻ അച്ഛൻ പ്രാർത്ഥിക്കാം " മഞ്ജുസിനെ നോക്കി തലയാട്ടി , ശേഷം എന്റെയും റോസമ്മയുടെയും തോളിൽ പയ്യെ തട്ടി പറഞ്ഞുകൊണ്ട് പുള്ളി ചിരിച്ചു . "ശരി അച്ഛാ ...ഇടക്കൊക്കെ ഇതുപോലെ വരണേ.." അതിനുള്ള മറുപടി റോസമ്മയാണ് ചാടിക്കയറി പറഞ്ഞത് . "ഇവിടേക്കോ ? ഹ ഹ ..നോക്കട്ടെ .." പുള്ളി അതിനു പയ്യെ ചിരിച്ചുകൊണ്ട് ഒരു മറുപടിയും നൽകി . "അപ്പൊ ഇയാളെന്നാടോ ഇനി തിരിച്ചു വരുന്നേ ?" ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നോടായി മഞ്ജുവിന്റെ അച്ഛൻ തിരക്കി . "അയ്യോ...മാക്സിമം രണ്ടീസം .അത് കഴിഞ്ഞ വരും അച്ഛാ .." ഞാൻ സ്വല്പം ഭയഭക്തി ബഹുമാനത്തോടെ തട്ടിവിട്ടു . "ആഹ്...എന്നാൽ പിന്നെ അങ്ങനെ ആവട്ടെ...പിന്നെ സ്വന്തം ബിസിനെസ്സ് ഒകെ ആയി എന്നുവെച്ചു ഇരിക്കുന്ന കൊമ്പു വെട്ടണ്ട ട്ടോ .." എന്റെ സ്വഭാവമൊക്കെ ഏറെക്കുറെ പഠിച്ചു വെച്ചെന്ന മട്ടിൽ പുള്ളി പറഞ്ഞു ചിരിച്ചു . കൂടെ നിന്ന മഞ്ജുസും റോസ്‌മേരിയും റോബിനുമെല്ലാം അതുകേട്ടു ഒന്ന് ചിരിയാടക്കിയെന്നു എനിക്ക് തോന്നി ! "ഏയ് ഇല്ലച്ഛാ ,,നമ്മുടെ ബിസിനെസ്സ് ഒകെ ഞാനേറ്റു .." സ്വല്പം ജാള്യതയോടെ തന്നെ ഞാൻ പറഞ്ഞു തലചൊറിഞ്ഞു . അതോടെ ആ സംഗമം അവസാനിപ്പിച്ചുകൊണ്ട് മഞ്ജുവും അവളുടെ അച്ഛനും ഞങ്ങയോടു യാത്ര പറഞ്ഞു ഇറങ്ങി . "ഡാ കവിനെ , ഞാൻ ചുമ്മാ പറയുവല്ല ...എന്ത് രസാടാ നിങ്ങളുടെ കെമിസ്ട്രി കാണാൻ .." മഞ്ജുസ് അച്ഛനൊപ്പം നടന്നു നീങ്ങുന്നത് നോക്കി റോസമ്മ എന്റെ ചെവിയിൽ ചെറിയ അസൂയയോടെ തന്നെ പറഞ്ഞു

💬 Comments

View all comments