0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 506
ദിവസം ആയതുകൊണ്ട് അഞ്ജു ഹാളിലെ സോഫയിൽ ഇരുന്നു ടി.വി കാണുന്നുണ്ട് . എന്റെ പുത്രനെ മടിയിൽ വെച്ചുകൊണ്ടാണ് അവളുടെ ഇരിപ്പ് . ആദി കുറുമ്പൊന്നും കാണിക്കാതെ അടങ്ങി ഒതുങ്ങി ഇരിക്കുന്നുമുണ്ട് . എന്നെ കണ്ടിട്ടും ചെക്കന് വല്യ മൈൻഡ് ഒന്നുമില്ല . "ഡാ ചെക്കാ..നിന്റെ അച്ഛൻ അതാ .." ഞാൻ സ്റ്റെപ്പുകൾ ഇറങ്ങി വരുന്നത് കണ്ട അഞ്ജു ആദിയെ എന്റെ നേരെ പിടിച്ചുകൊണ്ട് പറഞ്ഞു . "ഇന്നലെ എപ്പോ എത്തി ?" അതോടൊപ്പം അവളെന്നോട് അന്വേഷണം തിരക്കി . "നട്ടപാതിരാ ആയെടി ..." ഞാൻ അതിനു ചിരിയോടെ മറുപടി നൽകികൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു . "അച്ഛൻ എന്തിയെടി ?" ഞാൻ അഞ്ജുവിന്റെ അടുത്തേക്ക് സോഫയിലേക്കിരുന്നുകൊണ്ട് ചോദിച്ചു . "കടയിൽ പോയതാ ..എന്തോ വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു . റോസ് മോളും കൂടെ പോയിട്ടുണ്ട് "
അഞ്ജു ചിരിയോടെ പറഞ്ഞു ."ആഹാ ..മൂപ്പര് പിള്ളേരുമായിട്ട് സെറ്റായല്ലേ ?" ഞാൻ സംശയത്തോടെ ചോദിച്ചു . "ആഹ്..ഏറെക്കുറെ ..പക്ഷെ ഇവനും ഇപ്പോഴും കൊറച്ചു ബലം പിടുത്തം ഉണ്ട് " ആദിയുടെ തലയിൽ തഴുകികൊണ്ട് അഞ്ജു ചിരിച്ചു . "സ്വാഭാവികം .." ഞാൻ ചിരിയോടെ പറഞ്ഞു ചെക്കന്റെ നേരെ കൈനീട്ടി . "ഡാ വാടാ ...അച്ഛന്റെ പൊന്നല്ലെ ...." ഞാൻ അവനെ നോക്കി കൊഞ്ചി .ഒന്ന് ബലം പിടിച്ചെങ്കിലും അഞ്ജു അവനെ എന്റെ അടുത്തേക്ക് നീക്കിയപ്പോൾ ചെക്കൻ എന്റെ കൈകളിലേക്ക് ചാടി . "അമ്പോ ...അങ്ങനെ മൊതലിനെ ഒന്ന് കയ്യിൽ കിട്ടി..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ആദികുട്ടനെ കോരിയെടുത്തു . പിന്നെ ചെറുക്കന്റെ നുണക്കുഴി കവിളിൽ പയ്യെ ചുംബിച്ചു . "ചാച്ചന്റെ ചക്കരകുട്ടന് ചെറിയ ക്ഷീണം ഉണ്ടല്ലോ " ഞാൻ അവന്റെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് ചിരിച്ചു . എന്റെ കുറ്റിത്താടി അവന്റെ കഴുത്തിൽ ഇക്കിളിപ്പെടുത്തുന്ന ഫീലിൽ അവനും ചിണുങ്ങി ചിരിച്ചു . "ഹി ഹി ഹി..." അവന്റെ ചിരി ആ നിശബ്ദതയിൽ മുഴങ്ങി കേട്ടു. അഞ്ജു അതെല്ലാം നോക്കി കണ്ടു എന്റെ അടുത്തിരുന്നു . ആ സമയത്തു മഞ്ജുസും എന്റെ അമ്മയും

💬 Comments

View all comments